Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അവിശ്വാസ പ്രമേയം: ആവനാഴിയില്‍ ആയുധമുണ്ടായിട്ടും അത് പ്രയോഗിക്കുന്നതില്‍ തലച്ചോറിന്റെ കുറവ് പ്രതിപക്ഷത്തിനുണ്ടായെന്ന് കെ.സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും കോടതിയില്‍ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതാണ്. ഈ വസ്തുതകള്‍ മറച്ച് വെച്ചാണ് മുഖ്യമന്ത്രി സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 04:08 pm IST
in BJP

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ അവതരണത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഉത്തരവാദിത്വബോധമില്ലാതെ സഭയുടെ സല്‍പ്പേരിന് കളങ്കംവരുത്തുന്ന നടപടികളാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും ഉണ്ടായതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആവനാഴിയില്‍ ആയുധമുണ്ടായിട്ടും അത് പ്രയോഗിക്കുന്നതില്‍ തലച്ചോറിന്റെ കുറവ് പ്രതിപക്ഷത്തിനുണ്ടായി. നിര്‍ഗുണ പ്രതിപക്ഷത്തിന്റേത് യുദ്ധനീതി ആയിരുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിണറായി വിജയന്റെ ഐശ്വര്യമാണ്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ രാവിലെ ഭരണപക്ഷം കൊണ്ടുവന്ന വിമാനത്താവള പ്രമേയത്തെ പ്രതിപക്ഷം അനുകൂലിക്കുകയും വൈകുന്നേരത്തെ അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയുമായിരുന്നു. രാവിലെ കല്ല്യാണം വൈകുന്നേരം മൊഴിചൊല്ലല്‍ എന്ന പോലെ പ്രഹസനമായിരുന്നു ഇതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഇത്രയും ഗൗരവമായ വിഷയങ്ങളുണ്ടായിട്ടും ഒന്നിനും മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ പ്രതിപക്ഷത്തിനായില്ല. പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണിയെ നേരിടാന്‍ ചെന്നിത്തലയ്‌ക്ക് ത്രാണിയില്ല. നിയമസഭയില്‍ ബി.ജെ.പിയ്‌ക്ക് കുറച്ചുകൂടി അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ വെള്ളം കുടിക്കുമായിരുന്നു. ആരോപണങ്ങളുടെ വസ്തുതയിലേക്ക് മുഖ്യമന്ത്രി പോയില്ലെന്നും മാത്രമല്ല

സ്വര്‍ണക്കള്ളക്കടത്തില്‍ അദ്ദേഹം നടത്തിയത് സഭയെ തെറ്റിദ്ധരിപ്പിക്കലാണ്.ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്റെ ഓഫീസിനെ കുറ്റപെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും കോടതിയില്‍ അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയതാണ്. ഈ വസ്തുതകള്‍ മറച്ച് വെച്ചാണ് മുഖ്യമന്ത്രി സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചത്.

ലൈഫ് മിഷനെ കുറിച്ചുള്ള ചോദ്യങ്ങളില്‍  മുഖ്യമന്ത്രിയ്‌ക്ക് മിണ്ടാട്ടമില്ലായിരുന്നു. ആരാണ് കരാര്‍ നല്‍കിയത് എങ്ങനെയാണ് ഇത്രയധികം കമ്മീഷന്‍ പോയത് തുടങ്ങി ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. മന്ത്രി ജലീലിന്റെ ചട്ടലംഘനത്തില്‍ ജലീലിന്റെ പൊള്ളത്തരം മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ട് മതത്തെ മറയാക്കി സംരക്ഷണം ഒരുക്കി. എല്ലാം സമാധനപരമായി അവസാനിച്ച അയോദ്ധ്യ പ്രശ്നം ഉയര്‍ത്തി സാമുദായിക ധ്രുവീകരണം നടത്താനാണ് പിണറായി  വിജയന്‍ ശ്രമിച്ചത്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പയറ് വര്‍ഗ്ഗീയതയിലേക്കായിരുന്നെന്നും സുരേന്ദ്രന്‍ ചണ്ടിക്കാട്ടി. വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരം വീണ്ടും നിലനിര്‍ത്താനുള്ള നീക്കമാണിത്. ജലീലിന്റെ ഖുറാനില്‍ പൊതിഞ്ഞ സ്വര്‍ണ്ണത്തെ ന്യായീകരിച്ച് ന്യൂനപക്ഷങ്ങളെ കയ്യിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നിയമസഭയെ മുഖ്യമന്ത്രി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ചിട്ടും പ്രതിപക്ഷം നോക്കി നില്‍ക്കുകയായിരുന്നെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തു. പ്രതിപക്ഷത്തെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായി കഴിഞ്ഞു. ബി.ജെ.പി സമരം തുടരുകയും യു.ഡി.എഫിന് വഴിക്ക് വച്ച് നിര്‍ത്തേണ്ടിയും വരുമെന്ന് ജനങ്ങള്‍ക്കറിയാം. പെരിയ കൊലപാതകം സി.ബി.ഐയ്‌ക്ക് വിട്ടത് സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ്. സി.പി.എമ്മിലെ കൊലയാളികളെ രക്ഷിക്കാന്‍ ഖജനാവിലെ പണം ഉപയോഗിക്കരുത്.വീണ്ടും അപ്പീലിന് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്വര്‍ണക്കടത്തില്‍ നിന്നും ലൈഫ് മിഷനില്‍ നിന്നും ലഭിച്ച അഴിമതി പണത്തില്‍ നിന്നും നല്‍കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം,  ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 4,5,6 തിയ്യതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍മാരുടെ ഉപവാസ സമരമുണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചു. യുവമോര്‍ച്ചയും മറ്റ് പോഷക സംഘടനകളും സമരം ശക്തമാക്കും. എന്‍.ഡി.എയുടെ നേതൃത്വത്തിലും സമരം നടക്കും. കേരളജനത ആഗ്രഹിക്കുന്ന തരത്തിലുള്ള റിസല്‍ട്ട് വരും വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബി.ജെ.പി സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.