Categories: Social Trend

കെ.സുരേന്ദ്രന്റെയും ചെന്നിത്തലയുടേയും പത്രക്കാരുടേയും അടക്കം ഫോണുകള്‍ ചോര്‍ത്തി;

എസ്എൻസി ലാവലിൻ കേസിൽ ജഡ്ജിമാർക്ക് പണം കൊടുത്തു കേസ് അട്ടിമറിച്ച വിവരങ്ങളും ഈ അന്വേഷണ റിപ്പോർട്ടിൽ ക്രൈം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ വിളറി പൂണ്ട പിണറായി എന്റെ ഫോൺ ചോർത്താനും സ്പെഷ്യൽ ബ്രാഞ്ച് എന്ന രഹസ്യ പോലീസ് സംവിധാനം ഉപയോഗിച്ച് വാർത്തകൾ എങ്ങനെ എനിക്ക് കിട്ടി എന്ന് കണ്ടെത്താനും കർശനമായ നിർദ്ദേശം നൽകി.

Published by

തിരുവനന്തപുരം: എതിരാളികള്‍ എന്നു കരുതപ്പെടുന്നവരുടെ ഫോണുകള്‍ ചോര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നെന ആരോപണവുമായി ക്രൈം നന്ദകുമാര്‍.  തന്റെ എതിരാളികള്‍ എന്ന് കരുതുന്നവരെ മാത്രമല്ല തന്റെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെയും കൂടെ നടക്കുന്നവരെയും മന്ത്രിമാരെയും പിണറായി രഹസ്യ പോലീസിനെ വിട്ടു അന്വേഷണം നടത്തി. ഇതിനായി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ വലിയ ഒരു ടീം തന്നെ പ്രവര്‍ത്തിച്ചിരുന്നു.

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെയും സ്വന്തം മന്ത്രിമാരുടെയും മാത്രമല്ല, കേരളത്തിലെയും ഡല്‍ഹിയിലെയും പത്രപ്രവര്‍ത്തകരുടെ അടക്കം ഏകദേശം മുന്നൂറോളം പേരുടെ ഫോണ്‍ കോളുകളാണ് പിണറായി ചോര്‍ത്തിയതെന്നും സ്വന്തം നിഴലിനെ പോലും പിണറായിക്കു പേടിയാണെന്നും നന്ദകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts