തിരുവനന്തപുരം: വിമാനത്താവളത്തെ നന്നാക്കാന്‍ വരുന്ന വ്യവസായികളെ ആട്ടിയോടിക്കാനുളള മുന്നണികളുടെ ധ്വനി ശരിയല്ലന്ന് ഒ.രാജഗോപാല്‍.
സംസ്ഥാനത്ത് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമല്ലെന്നും അവര്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ ഇവിടെ വ്യവസായങ്ങള്‍ വരേണ്ടതുണ്ടെന്നും നിയമസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് യുവാക്കള്‍ക്ക് തൊഴിലില്ല. അതിനായി ഇവിടെ വ്യവസായങ്ങള്‍ വരണം.എന്നാല്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായികളെ ആക്ഷേപിക്കുകയാണ്.
എംഎല്‍എമാര്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആണ്. അവരുടെ പ്രശ്നമാണ് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടത്. സഭയില്‍ കൂട്ടായ്മയുടെ അഭാവമുണ്ട്. ഇരുമുന്നണി്കളും പറയുന്നതില്‍ ശരിയും തെറ്റും ഉണ്ട്. അതിനാല്‍ അവിശ്വാസപ്രമേയത്തെ എതിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: