തിരുവനന്തപുരം: സര്ക്കാരാനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ സ്പീക്കര്‍ സ്ഥാനത്തു നിന്നു പി. ശ്രീരാമകൃഷ്ണന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയ്ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും ഉണ്ടെന്നു ചെന്നിത്തല ആരോപിച്ചു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭയില്‍ വാദപ്രതിവാദം രൂക്ഷമായി.
സഭ ചേരുന്നതിന് 14 ദിവസം മുന്‍പ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണഘടന അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്ന് സ്പീക്കര്‍ മറുപടി നല്കി. ഭരണഘടന ചട്ടം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്ന് സ്പീക്കറും പറഞ്ഞു. ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കിയതെന്ന് എം ഉമ്മര്‍ എംഎല്‍എ പറഞ്ഞു.
15 ദിവസത്തെ നോട്ടീസ് നല്‍കിയല്ല സഭ വിളിച്ചതെന്നും ചെന്നിത്തല മറുപടി നല്കി.സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് സഭ ചേരാന്‍ തീരുമാനിച്ചത്. സ്പീക്കര്‍ക്കെതിരായ പ്രമേയം എടുക്കാന്‍ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാന്‍ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. താന്‍ നിസഹായനാണെന്ന് സ്പീക്കര്‍ മറുപടി നല്കി. ഭരണഘടനയാണ് പ്രധാനമെന്നും വിമര്‍ശനം ഉന്നയിക്കാന്‍ തടസം ഇല്ലെന്നുമായിരുന്നു ശ്രീരാമകൃഷ്ണന്രെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: