കൊല്ലം:കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കെഎസ്യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു. കെഎസ്യു ജില്ലപ്രസിഡന്റും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി അടുത്തബന്ധവുമുള്ള വിഷ്ണു വിജയനെതിരെയാണ് കേസെടുത്തത്.
ജ്വല്ലറിയുടെ മാനേജര്‍ ഉള്‍പ്പെട്ട കേസിലെ രണ്ടാംപ്രതിയായ യുവതിയില്‍നിന്ന് തന്റെ രാഷ്്ട്രീയ ബന്ധം ഉപയോഗിച്ച് കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് ഒരുലക്ഷം രൂപയും മൊബൈല്‍ഫോണും കൈപ്പറ്റിയതായാണ് പരാതി . ലീമ ജോയിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഇവര്‍ രണ്ടാം പ്രതിയും ജ്വല്ലറി സ്റ്റോര്‍ കീപ്പര്‍ ജോര്‍ജ് ഒന്നാം പ്രതിയുമായ കേസില്‍ ലീമ ജോയിയുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ട സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് ലക്ഷങ്ങള്‍ തട്ടിയത്.
ആദ്യം ജ്വലറി ഉടമകളെ സ്വാധീനിച്ച് നിരപരാധിത്വം തെളിയിക്കാമെന്നും പിന്നീട് ഈസ്റ്റ് സിഐക്ക് പണം വാഗ്ദാനം ചെയ്തു കേസില്‍ നിന്നും ഒഴിവാക്കാം എന്നും ഇതിനായി ആദ്യം അഞ്ചു ലക്ഷവും പിന്നീട് ഒരു ലക്ഷവും വിഷ്ണു വിജയന് വാങ്ങി. ഈ പണം ഉപയോഗിച്ചാണ് ഇയാള്‍ കാറ് വാങ്ങിയതെന്നും കേസിന്റെ ആവശ്യത്തിന്നായി ഫോണ്‍ വിളിക്കാന്‍ മോബൈല്‍ഫോണും വാങ്ങിനല്‍കിയെന്നും പരാതിയില്‍ ലീമ പറയുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശൂരനാട് രാജശേഖരന് എന്നിവരുമായുള്ള അടുത്ത ബന്ധമുപയോഗിച്ചാണ് വിഷ്ണു തട്ടിപ്പ് നടത്തിയതെന്നും തെളിവിന് വേണ്ടി ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും റെക്കോഡ് ചെയ്തു കേള്‍പ്പിച്ചതായി ലീമ പറയുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ലീമ പറയുന്നു.
പരാതിയുടെ പശ്ചാത്തലത്തില്‍ വിഷ്ണുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ജില്ലാഭാരവാഹികളും ബ്ലോക്ക് പ്രസിഡണ്ട് മാരും സംസ്ഥാന പ്രസിഡന്റിന് പരാതി നല്കി. സ്വര്‍ണ്ണ തട്ടിപ്പ് അടക്കം നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് ലീമ ജോയി. കൊല്ലം ഈസ്റ്റ് പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: