കൊച്ചി: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ പ്രണയക്കെണികളുടെ രൂപത്തില്‍ കേരളത്തിലും ആവര്‍ത്തിക്കുന്നതായി കത്തോലിക്കാ സഭ. പാക്കിസ്ഥാനില്‍ മുസ്ലിം ഇതര പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ എണ്ണമറ്റതാണ്. പതിനാല് വയസ്സുള്ള മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രിലില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയി മൂന്ന് മാസക്കാലം തടവില്‍ പാര്‍പ്പിച്ചു.
മാതാപിതാക്കളുടെ പരാതി പ്രകാരം മരിയയെ ഹാജരാക്കിയപ്പോള്‍ അക്രമിക്കൊപ്പം പോകാനും നല്ല ഭാര്യയായി ജീവിക്കാനും നിര്‍ദ്ദേശിക്കുകയാണ് ലാഹോര്‍ കോടതി ചെയ്തത്. സ്നേഹ കിന്‍സ ഇഖ്ബാല്‍ എന്ന പതിനഞ്ചുകാരിയെ നാല് കുട്ടികളുടെ പിതാവായ മുസ്ലിം മതവിശ്വാസി തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരെ പ്രതികരിക്കാന്‍ ആഗോള മതേതര സമൂഹം തയ്യാറാകാത്തത് ഖേദകരമാണ്.
പാക്കിസ്ഥാനില്‍ മാത്രമല്ല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സമാന സ്വഭാവമുള്ള സംഭവങ്ങള്‍ പ്രണയക്കെണികളുടെ രൂപത്തില്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതും ജാഗ്രതയോടെ പരിഗണിക്കണം. ഇതില്‍ കത്തോലിക്കാ സഭ ആശങ്ക അറിയിക്കുന്നു. വിഷയത്തില്‍ കേരളത്തിലെ മതേതര സമൂഹത്തിന്റെ ശ്രദ്ധ പതിയണമെന്നും കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: