തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ രണ്ടു കോടി നല്കി തിരുവനന്തപുതം ബീമാപള്ളി പിണറായി സര്‍ക്കാര്‍ നവീകരിക്കുന്നു. ടൂറിസം വകുപ്പിന്റെ കീഴിലാണ് പള്ളിയില്‍ വികസന പ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിര്‍മാണപ്രവൃത്തികളുടെ ശിലാസ്ഥാപനം നടത്തിയത്.
ബീമാപള്ളിയില്‍ രണ്ട് നിലകളിലായി ഇരിപ്പിടങ്ങള്‍, ഭക്ഷണശാല, ശുചിമുറികള്‍ , ലോബി , താമസത്തിനുള്ള മുറികള്‍, ഡോര്‍മിറ്ററി, മറ്റിതര സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനാണ് സര്‍ക്കാര്‍ രണ്ടുകോടി അനുവദിച്ചിരിക്കുന്നത്. രണ്ട് കോടി ആറ് ലക്ഷത്തോളം രൂപ ചിലവഴിച്ചു കൊണ്ടാണ് ബീമാപള്ളിയുടെ പുതിയ അമിനിറ്റി സെന്റര്‍ പണിയുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: