തൃശൂര്‍: കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കൊറോണ രോഗവ്യാപനം ആശങ്കാജനകമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഈവര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് തീരുമാനമെടുക്കരുതെന്ന് ശബരിമല അയ്യപ്പസേവാ സമാജം തൃശിവപേരൂര് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊറോണയെ തുടര്‍ന്ന് ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചതിനാല്‍ വരുമാനം നിലച്ച സംസ്ഥാനത്തെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അസംഘടിതരായ ക്ഷേത്രജീവനക്കാര്‍ ദുരിതത്തിലാണ്.
ഇവര്‍ക്ക് ഓണക്കാലത്തെങ്കിലും പട്ടിണിയകറ്റാന്‍ അര്‍ഹമായ സാമ്പത്തിക സഹായം അനുവദിക്കാന്‍ ഉത്തരവിടണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇടുക്കി പെട്ടിമുടി ദുരന്തത്തിലും കോഴിക്കോട് വിമാനാപകടത്തിലും ജീവഹാനിയുണ്ടായവര്ക്കും കോറോണ ബാധിച്ച് മരിച്ചവര്‍ക്കും യോഗം ആദരാഞ്ജലിയര്‍പ്പിച്ചു. സമാജം ജില്ലാ പ്രസിഡന്റ് വി.രാംദാസ് മേനോന് അധ്യക്ഷനായി. അഖിലേന്ത്യാ അയ്യപ്പ സമാജം സംഘടനാ കാര്യദര്‍ശി വി.കെ വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. മുരളി കോളങ്ങാട്ട്, പി.ഷണ്മുഖാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: