ആലപ്പുഴ: കോണ്‍ഗ്രസിലെ സ്വജനപക്ഷപാതവും അഴിമതിയുമാണ് കേളപ്പജി കമ്മ്യൂണിസ്റ്റുകളെ പിന്തുണയ്ക്കാന്‍ കാരണമായത്. ഇതാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ഇടയാക്കിയതെന്നും ജന്മഭൂമി മനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്. മാധ്യമ സ്വാതന്ത്രവും കേരള രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു.
കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം ഇടതുമാദ്ധ്യമപ്രവര്ത്തകരും ദേശീയതയ്ക്കെതിരെ പ്രചരണം തുടങ്ങി. രാഷ്ട്രീയം മാധ്യമങ്ങളെ തങ്ങളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങിയതോടെ കൂടി മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും ഉണ്ടായിരുന്ന മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു. പല മാധ്യമങ്ങളുടെയും ധാരണ അവരാണ് രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് എന്നാണ്. എന്നാല്‍ ഗുജറാത്തിലും ഇപ്പോള്‍ ഭാരതത്തിലും മോദിയുടെ തുടര്‍ ഭരണം ഇത് ശരിയല്ലെന്ന് തെളിയിച്ചു. മാധ്യമങ്ങള്‍ക്ക് പ്രയോജനമില്ലാത്തവരെ പറ്റി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നത് കഴിഞ്ഞ കാല് നൂറ്റാണ്ടായി തുടര്‍ന്നു വരികയാണ്.
പല മാധ്യമങ്ങളും ദേശീയ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ ജിഹാദികളുമായി കൂട്ടുകൂടി. ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനിടയാക്കി. മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പുനര്‍ചിന്തനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി വി.മഹേഷ്, സന്ദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: