തിരുവനന്തപുരം: ലൈഫ് മിഷന് വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലൈഫ് മിഷന് സിഇഒയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പിന്നാലെ ഫയലുകള്‍ വിളിപ്പിച്ചതില്‍ ദുരൂഹത ഉണ്ടെന്നും ആരോപണം.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ചുള്ള നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ല. അതിനാല്‍ ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്.
അതേസമയം ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷന് ധാരണാപത്രത്തില്‍ ഒപ്പ് വച്ചത് യു.വി ജോസാണ്. ലൈഫ് മിഷനുമായി തയാറാക്കിയ കരാര്‍, അത് സംബന്ധിച്ചുള്ള യോഗങ്ങളുടെ മിനിട്സുകള്‍, നിര്‍മാണ കരാറിന് നല്കിയ കരാര്‍ എന്നിവ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: