കണ്ണൂര്‍: ജില്ലയില്‍ 78 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര് വിദേശത്തു നിന്നും ഒന്‍പതു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസറ്റീവ് കേസുകള്‍ 2435 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 33 പേരടക്കം 1669 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര് ഉള്‍പ്പെടെ 23 പേര് മരണപ്പെട്ടു. ബാക്കി 743 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കത്തിലൂടെ തളിപ്പറമ്പ് 20, തലശ്ശേരി 6, പരിയാരം 8, പാട്യം 8, രാമന്തളി 3, അയ്യങ്കുന്ന് 2, മുണ്ടേരി ,പന്ന്യന്നൂര്‍ , കോടിയേരി (ഇപ്പോള്‍ താമസം കൂടാളിയില്), ധര്‍മ്മടം , മാങ്ങാട്ടിടം, മയ്യില്‍, ആലക്കോട്, കല്ല്യാശ്ശേരി, ന്യൂമാഹി, ഇരിട്ടി, കണ്ണാടിപ്പറമ്പ്, ചെങ്ങളായി, കുറുമാത്തൂര്‍, ആന്തൂര്‍, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യപ്രവര്‍ത്തകരില്‍ 1 സ്റ്റാഫ് നഴ്സിനും ഫാര്‍മസിസ്റ്റുകളായ രണ്ടു പേര്‍ക്കും രോഗം കണ്ടെത്തി. വിദേശത്തു നിന്നും വന്ന ഉദയഗിരി, തലശ്ശേരി ,ഏഴോം എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ന്യൂമാഹി 2, കതിരൂര്‍,ചെമ്പിലോട് , പാനൂര്‍ , നടുവില്‍, തലശ്ശേരി മുനിസിപ്പാലിററി, പന്ന്യന്നൂര്‍ , പാനൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുളള ഓരോരുത്തര്‍ക്കും രോഗം കണ്ടെത്തി.
കൊവിഡ് പത്തൊമ്പതു ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9004 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 151 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 179 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 8 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 24 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 325 പേരും വീടുകളില്‍ 8268 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 52003 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 51195 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ്: ജില്ലയില്‍ 33 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 33 പേര് കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1669 ആയി.
20 പേര് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ആറ് പേര് സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നും നാല് പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. രണ്ടു പേര് കണ്ണൂര്‍ മിംസില്‍ നിന്നും ഒരാള്‍ സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്നും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പന്ന്യന്നൂര്‍ 4, ധര്‍മ്മടം 4, ആലക്കോട് 10, തലശ്ശേരി 4, 52, നാറാത്ത് 5, കൊളച്ചേരി 3, രാമന്തളി 1, 2, കതിരൂര്‍ 14, കണ്ണൂര്‍ കോര്പ്പറേഷന് 29, കൊളച്ചേരി 8, കരിവെള്ളൂര്‍ പെരളം 12, പടിയൂര്‍ കല്ല്യാട് 9, ധര്‍മ്മടം 3, തൃപ്പങ്ങോട്ടൂര്‍ 15 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പന്ന്യന്നൂര്‍ 7, ചെമ്പിലോട് 15, തലശ്ശേരി 35 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണുകളാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: