കോഴിക്കോട്: ഗോകുലം കേരള എഫ് സിയുടെ പുതിയ പരിശീലകനായി ഇറ്റാലിയില്‍ നിന്നുള്ള വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നിസയെ നിയമിച്ചു. കഴിഞ്ഞ വര്‍ഷം കരീബീയന്‍ രാജ്യമായ ബെലീസേ സീനിയര്‍ ടീം കോച്ച് ആയിരുന്നു.
മുപ്പത്തിയഞ്ചുവയസുകാരനായ വിന്‍സെന്‍സോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാറ്റവ്യ, എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം കോച്ച് ആയി സേവനം അനുഷ്ടിച്ചുട്ടുണ്ട്. അര്‍മീനിയന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചും ആയിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിശീലകനാകും മുമ്പ് വിന്‍സെന്‍സോ ഇറ്റാലിയന്‍ ഫസ്റ്റ് ഡിവിഷന് ക്ലബ്ബായ വെനെസിയ എഫ് സി യുടെ മധ്യനിര കളിക്കാരന് ആയിരിന്നു. മൂന്നു ക്ലബ്ബുകളില്‍ കൂടി കളിച്ചിട്ടുണ്ട്.
വിന്‍സെന്‍സോ കോച്ചിങ് തുടങ്ങുന്നത് ഇറ്റാലിയന്‍ മൂന്നാം ഡിവിഷന് ക്ലബ്ബ് ആയ ആന്‍ഡ്രിയ ബാറ്റ് യങ് എന്ന ക്ലബ്ബില്‍ ആണ്. അവിടെ മുന്ന് കൊല്ലം പരിശീലകനായി. അതിനു ശേഷം ലാറ്റവ്യയ, എസ്റ്റോണിയ, ഘാന, അര്‍മേനിയ, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിലും പരിശീലകനായി പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: