Categories: Pathanamthitta

സിപിഎമ്മിന് ഭരണ നഷ്ടം: കൊറ്റനാട് പഞ്ചായത്ത് ഭരണം ബിജെപിക്ക്; പി.റ്റി സുധ പുതിയ പ്രസിഡന്റ്

കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസ് പ്രസിഡന്റിനുള്ള പിന്‍തുണ പിന്‍വലിച്ചത്. കൊറ്റനാട് ജനറല്‍ വാര്‍ഡായ ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ചാണ് സുധ പി.റ്റി അംഗമായത്.

Published by

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ ബിജെപിക്ക് പുതുവത്സര സമ്മാനമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിപിഎമ്മിലെ എം.എസ്.സുജാത അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടര്‍ന്നുണ്ടായ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലാണ് നറുക്കെടുപ്പിലൂടെ ബിജെപിയിലെ സുധ പി.റ്റിയെ പ്രസിഡന്റായത്.    

കോണ്‍ഗ്രസ് അംഗങ്ങള്‍ തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. പതിമൂന്നംഗ കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന് -7, ബിജെപി -3, സിപിഎം-2, സിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി/വര്‍ഗ വനിതയ്‌ക്ക് സംവരണം ചെയ്തിട്ടുള്ള പഞ്ചായത്തില്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് പട്ടികജാതി വനിത അംഗമില്ലാതിരുന്നതിനെ തുടര്‍ന്ന് സിപിഎം അംഗത്തിനെ പിന്തുണച്ചതിനാലാണ് എം.എസ്.സുജാത ആദ്യം പ്രസിഡന്റായത്.  

കഴിഞ്ഞ ജൂണിലാണ്  കോണ്‍ഗ്രസ് പ്രസിഡന്റിനുള്ള  പിന്‍തുണ പിന്‍വലിച്ചത്. കൊറ്റനാട് ജനറല്‍ വാര്‍ഡായ ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ചാണ് സുധ പി.റ്റി അംഗമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by