തൃശൂര്‍: 500 വര്‍ഷത്തിലധികം പഴക്കമുള്ള പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ കോവിലകം കാലപ്പഴക്കം ചൂണ്ടിക്കാണിച്ച് പൊളിച്ചു മാറ്റാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി. നിരവധി ചെണ്ട വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിച്ചിരുന്ന കോവിലകം സാമൂഹ്യവിരുദ്ധരുടേയും ചില രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടേയും കടന്നു കയറ്റം മൂലമാണ് നാശത്തിന്റെ വക്കിലെത്തിയത്.
ചരിത്ര സ്മാരകമായി കോവിലകത്തെ സംരക്ഷിക്കണമെന്നാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പറയുന്നത്. ദേവസ്വം മാനേജരെ നേരില്‍ കണ്ട് പ്രതിഷേധം രേഖപെടുത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നിയമപരമായി കോവിലകം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്.
കൊച്ചി രാജാവിന്റെ വിശ്രമ മന്ദിരമായ കോവിലകം ഒരു മ്യൂസിയമായി സംരക്ഷിക്കണമെന്നാണ് പ്രധാന ആവശ്യം. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി അശോകന്, തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍, താലൂക്ക് ജനറല്‍ സെകട്ടറി ഹരി, താലൂക്ക് സംഘടന സെക്രട്ടറി സതീഷ് ആചാരി, പഴയന്നൂര്‍ പഞ്ചായത്തു പ്രസിഡന്റ സന്തോഷ് , വൈസ് പ്രിസിഡന്റ് ഉണ്ണികൃഷ്ണന് പണിക്കര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്, ട്രഷറര്‍ വേണുഗോപാല്‍, സംഘടന സെക്രട്ടറി വിനയന് എന്നിവര്‍ കോവിലകം സന്ദര്‍ശിക്കുകയും ദേവസ്വം മാനേജരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: