തൊടുപുഴ: മുട്ടം- പാലാ റൂട്ടില്‍ പുറവിള ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് പൊതുമരാമത്ത് റോഡും ഭിത്തിയും ഇടിഞ്ഞത്. റോഡിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ സംരക്ഷണഭിത്തിയും ഇതോടൊപ്പം തകര്‍ന്നു.
ടാറിങ്ങിന്റെ പാതി ഭാഗം വരെ വിണ്ട് കീറി നില്ക്കുന്നതിനാല് ഇരുവശങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാനാവില്ല. കൂടാതെ ഭാരവാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുമ്പോള്‍ അപകട സാധ്യത ഏറെയാണ്.
തൊടുപുഴ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്ന് പാലാ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. ദിവസേന സര്‍വീസ് ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. ഏതാനും വര്‍ഷം മുന്‍പും ഇതിന്റെ സമീപം റോഡ് ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: