എസ്. അഷിത കാര്‍ത്തിക
മഹേന്ദ്രസിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ സൈബര്‍ ഇടങ്ങളില്‍ ഫാന്‍ പോരുകളും തുടങ്ങി. മഹേന്ദ്ര സിങ്ങ് ധോണിക്കെതിരെയും അനുകൂലമായും ഒറ്റദിനം കൊണ്ട് ഇന്ത്യയില്‍ സൈബര്‍ യുദ്ധങ്ങള്‍ തന്നെയാണ് നടന്നത്. ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കറെയും കൊല്‍ക്കത്തയുടെ ദാദ സൗരവ് ഗാംഗുലിയെയും ധോണിയുമായി താരതമ്യം ചെയ്തുള്ള ചര്‍ച്ചകളാണ് കൂടുതലും അരങ്ങേറിയത്. എന്നാല്‍, ഇവരെയെല്ലാം മറികടന്നുള്ള സ്ഥാനമാണ് വെബ് ലോകത്ത് എംഎസ് ധോണിക്കുള്ളത്. ഇക്കാര്യം സാഷ്യപ്പെടുത്തുന്നത് സേര്‍ച്ച് എന്ജിന് ഭീമന് ഗൂഗിളിന്റെ ഡേറ്റകളാണ്.
സച്ചിന് തെണ്ടുല്‍ക്കര്‍, ഗാംഗുലി എന്നിവരെ മറികടന്നുള്ള സ്ഥാനമാണ് ധോണിക്കുള്ളതെന്ന് ഈ ഡേറ്റകള്‍ വ്യക്തമാക്കുന്നു. 2004 മുതലുള്ള ഗൂഗിള്‍ സേര്‍ച്ചിങ് ഡേറ്റകള്‍ പരിശോധിക്കുമ്പോള്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ ചലനം ഉണ്ടാക്കിയിരിക്കുന്നത് ധോണി തന്നെയാണ്.
2013 നവംബറിലെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മാത്രമാണ് ഓണ്‍ലൈനില്‍ ചലനമുണ്ടാക്കാന്‍ സച്ചിനായത്. സച്ചിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദിനത്തോട് അനുബന്ധിച്ചാണ് ഏറ്റവും വലിയ സേര്‍ച്ചിങ് ഡേറ്റയും രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള സമയങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ ക്രിക്കറ്റ് ദൈവത്തിന് കഴിഞ്ഞിട്ടില്ല.
സൗരവ് ഗാംഗുലിക്ക് ആരാധകര്‍ അധികം ഉണ്ടെങ്കിലും ഓണ്‍ലൈനില്‍ സച്ചിനൊപ്പം പോലും ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോഴാണ് ഗാംഗുലിയുടെ പേരില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ സേര്‍ച്ചിങ് ഡേറ്റാ.
എന്നാല്‍, ഇവരെ എല്ലാം മറികടക്കുന്ന പ്രകടനമാണ് ഓണ്‍ലൈനില്‍ ധോണി ഉണ്ടാക്കിയത്. 2016 സെപ്റ്റംബറില്‍ ഇറങ്ങിയ സിനിമയായ എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി ആണ് ധോണിയെ ഗൂഗിള്‍ േസര്ച്ചില് നിറഞ്ഞ് നിര്‍ത്തിയ സംഭവം. മഹേന്ദ്ര സിങ് ധോണിയുടെ ജീവചരിത്രമാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. ഇൗയിടെ അന്തരിച്ച സുശാന്ത് സിങാണ് ധോണിയെ ബിഗ് സ്ക്രീനിലേക്ക് പകര്‍ന്നാടിയത്.
2019 ലോകകപ്പ് മത്സരത്തിന് ശേഷം ക്രീസ് വിട്ട ധോണിയെ പിന്നെ കണ്ടത് പാരഷ്യൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് കേണലിന്റെ പട്ടാള വേഷത്തിലായിരുന്നു. വെസറ്റ് ഇന്‍ഡീസ് പര്യടനം ഒഴിവാക്കി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ജമ്മു കശ്മീരില്‍ പട്രോളിങ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ധോണിയും ഗൂഗിളില്‍ നിറഞ്ഞ് നിന്നിരുന്നു. അതുപോലെ, ഇന്നലത്തെ വിരമിക്കല്‍ പ്രഖ്യാപനത്തിലും ഗൂഗിളിലും ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റുസമൂഹമാധ്യമങ്ങളിലും ഇന്ത്യയുടെ തല ധോണിയായിരുന്നു ട്രെന്‍ഡിങ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: