മലപ്പുറം : കൊറോണ വൈറസ് അപകടകരമായ വിധത്തില്‍ വ്യാപിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് മലപ്പുറത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇത്.
ഇതിനെ തുടര്‍ന്ന് ഞായറാഴ്ച അനാവശ്യമായി ആളുകള്‍ പുറത്തേയ്ക്ക് ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ചകളില്‍ ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നതായി പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം സമ്പൂര്ണ്ണലോക്ഡൗണ് ഏര്‍പ്പെടുത്തിയത്.
ഇതുപ്രകാരം വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍ ബാധകമായിരിക്കില്ല. അതേസമയം കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ ഉപാധികളോടെയാണ് ഇത പിന്‍വലിക്കുന്നതെന്നും കളക്ടര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: