ഉപ്പള: ഓണ്‍ലൈനില്‍ കഞ്ചാവ് വില്പനയുമായി യുവാക്കള്‍ രംഗത്ത്. ആകര്‍ഷകമായി കഞ്ചാവ് പാക്ക് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടും അന്വേഷണം നടത്തി നടപടിയെടുക്കാത്ത പോലീസ് നടപടി ജനങ്ങളുടെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഉപ്പള കണ്ണാടിപ്പറയിലെ യുവാക്കളാണ് ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പനയുമായി രംഗത്തുവന്നത്. ഇവര്‍ ആകര്‍ഷകമായി എക്സിക്യൂട്ടീവ് പാക്കില്‍ കഞ്ചാവ് നിറച്ച് വില്പനയ്ക്കെത്തിക്കുന്നതിന്റെ വീഡിയോ അവര്‍ക്കിടയില്‍ നിന്ന് തന്നെയാണ് ചേര്‍ന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടും പോലീസ് നടപടിയെടുക്കാത്തത് കൊണ്ടാണ് കഞ്ചാവ് ലഹരിയില്‍ ഒരു യുവാവ് ഓടിച്ച കാറിടിച്ച് ഉപ്പളയില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിക്കാനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കഞ്ചാവ് മാഫിയയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാരിപ്പോള്‍. കണ്ണാടിപ്പാറയില്‍ ഈ അടുത്തു നടന്ന പല അനിഷ്ട സംഭവങ്ങളും കഞ്ചാവ് മാഫിയയുടെ രാത്രി കാല താണ്ഡവമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ കൂടിയും കാഞ്ചാവ് വില്പന നടത്തുന്ന കണ്ണാടിപ്പാറയില്‍ ഈ അടുത്തു പ്രശ്നങ്ങളുണ്ടാക്കിയ യുവാക്കളുടെ വിഡിയോയും പുറത്തു വന്നിരിക്കുകയാണ്. ഇതുപോലെ കഞ്ചാവ് കടത്തിലേക്കും ഉപയോഗത്തിലേക്കും യുവാക്കള ആകര്‍ഷിക്കുന്ന വീഡിയോകള്‍ നാട്ടിലെ പലരുടെയും അടുത്തു ഉള്ളതായും നാട്ടുകാര്‍ പറയുന്നു.
കുബണൂരില്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീട് കേന്ദ്രികരിച്ചാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് നാട്ടുകാര്‍ പറയുന്നു സംഘത്തിലെ പ്രധാന കണ്ണികള്‍ പല കേസിലും പെട്ട ഗുണ്ടകളാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് പരാതിപ്പെടാന്‍ മുന്പോട്ട് വന്ന പലരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ചില പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുടെ പൂര്‍ണ പിന്തുണ ഉള്ളതിനാല്‍ പോലീസില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കഞ്ചാവ് ലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് സ്ക്കൂട്ടര്‍ യാത്രക്കാരന് ദാരുണമായി മരണപ്പെട്ട സംഭവംവരെ ഉണ്ടായതോടെ ഇനിയെങ്കിലും പോലീസ് ശക്തമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഉപ്പള പ്രദേശം കഞ്ചാവ് ശേഖരണത്തിന്റെയും വില്പനയുടെയും ഹബ്ബായി മാറിയിരിക്കുകയാണ്. ഇവിടെ നിന്നുമാണ് മറ്റ് ജില്ലകളിലേക്ക് പോലും കഞ്ചാവ് കൊണ്ടു പോകുന്നത്. ഇങ്ങനെ കഞ്ചാവ് കൊണ്ടു പോയ നിരവധി പേരാന്ന് ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ വെച്ച് പിടിയിലായത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഭംഗിയുള്ള ലതര്‍ പെട്ടിയിലാക്കി കഞ്ചാവെത്തിക്കുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: