തൃശൂര്‍: ചിത്രീകരണം പൂര്‍ത്തിയായ സിനിമ പേരുമാറ്റി തട്ടിയെടുത്ത് സംവിധായകനും പ്രധാന നടനും കൂട്ടാളിക്കുമെതിരെ ചേലക്കര പോലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ച ലൗ സീന്‍ എന്ന സിനിമ ചേലക്കര വെങ്ങാനെല്ലൂര്‍ സ്വദേശി ലത സജീവാണ് നിര്‍മിച്ചത്.
കൂടുതലും പുതുമുഖങ്ങള്‍ ആണെങ്കിലും ഈ സിനിമയില്‍ പ്രമുഖരായ ശിവജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, നീനാകുറുപ്പ്, കൃഷ്ണപ്രിയ മുതലായവര്‍ അഭിനയിച്ചിട്ടുണ്ടസംവിധായകനായ മുസ്തഫ മണ്ണാര്‍ക്കാട്, ഹീറോ ജ്യോതിഷ് എന്നിവരുടെ കയ്യിലായിരുന്ന പ്രിന്റ് നിര്‍മ്മാതാവിനെ ചതിച്ച് ‘ഓളെ കണ്ടനാള്‍ ‘ എന്നപേരില്‍ അവരുടെ സുഹൃത്ത് ശരത് നിര്‍മാതാവും ജെഫ്റി എന്ന പേരില്‍ സംവിധാനം ചെയ്തതായും കാണിച്ചു ഇറക്കാന്‍ ശ്രമിച്ചതായാണ് പരാതി.
ചതി മനസിലായ നിര്‍മാതാവ് ഫിലിം ചേമ്പറിലും പ്രൊഡ്യൂസര്‍ അസോസിയേഷനിലും സെന്‍സര്‍ ബോര്‍ഡിലും പരാതി നല്കി. തുടര്‍ന്ന് സിനിമ റിലീസ് ചെയ്യാന്‍ ശ്രമമാരംഭിച്ചപ്പോള്‍ നിര്‍മ്മാതാവ് തൃശൂര്‍ ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. റിലീസ് വിലക്കി കോടതി ഉത്തരവിട്ടു. വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ അന്വേഷണം നടത്താന്‍ ചേലക്കര പോലീസിനോട് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: