വടകര: വടകര ടൗണില്‍ തിരക്കൊഴിവാക്കാന്‍ നഗരത്തിലെ പ്രധാന കേന്ദ്രമായ മാര്‍ക്കറ്റ് റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ കണ്ടെയ്ന്മെന്റ് സോണ്‍ പിന്‍വലിച്ചതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ മാര്‍ക്കറ്റ് റോഡിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ടൗണ്‍ഹാള്‍ ഭാഗത്ത് നിന്നു വരുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ അഞ്ചുവിളക്ക് ഭാഗത്തേക്കു കടത്തി വിടാതെ കോണ്‍വെന്റ് റോഡില്‍ നിന്ന് ഇടത്തോട്ട് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇവിടെ പോലീസിനെ വിന്യസിച്ചു. വീതികുറഞ്ഞ മാര്‍ക്കറ്റ് റോഡിലെ തിരക്ക് ഇതോടെ കുറഞ്ഞിട്ടുണ്ട്. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്നു മാര്‍ക്കറ്റ് ഭാഗത്തേക്കുള്ള പ്രവേശനവും കടുപ്പിച്ചു.
നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നിശ്ചിത എണ്ണം ഓട്ടോറിക്ഷകള്‍ ആദ്യ ദിവസവും ബാക്കിയുള്ളവ അടുത്ത ദിവസവും എന്ന നിലയിലാണ് സര്‍വീസ് നടത്തുക. വിഎം നമ്പര്‍ ഒന്നു മുതല്‍ 1050 വരെ നാളെയും 1051 മുതല്‍ 2095 വരെ നമ്പറുള്ള വണ്ടികള്‍ 15 നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. സംയുക്ത ഓട്ടോ തൊഴിലാളി നേതാക്കളുമായി സി.ഐ. ഹരിഷ് നടത്തിയ യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റില്ലാതെ വടകരയില്‍ ഓടുന്ന ഓട്ടോകള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: