കണ്ണൂര്‍: കേരള ടൂറിസം മേഖലയെ സിആര്‍സെഡ്, സിഎംസെഡ് നിയമങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് കൃഷ്ണ ജ്വല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സി.വി. രവീന്ദ്രനാഥ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിനേട് ആവശ്യപ്പെട്ടു. ഇക്കാര്യം മുന്‍മന്ത്രി സുരേഷ് പ്രഭുവിനോടും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പ്രകാശ് ജാവദേക്കറിന് അയച്ച കത്തില്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഈ നിയമങ്ങള്‍ കാരണം ടൂറിസം മേഖല ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1991 മുതലാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിലായത്. ടൂറിസം മേഖല ലോകത്തൊരിടത്തും സമുദ്രത്തെ മലിനമാക്കിയിട്ടില്ല. മിക്ക രജ്യങ്ങളിലും വാണിജ്യ, വ്യവസായ കേന്ദ്രങ്ങള്‍ കടല്‍ത്തീരത്താണ്.
കോവിഡ് 19 മാറിക്കഴിഞ്ഞ് ടൂറിസം മേഖല ശക്തി പ്രാപിക്കുകയും വലിയ തോതില്‍ വിദേശനാണ്യം നേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇതിനുള്ള സാധ്യത വളരെ കൂടതലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങിത്തുടങ്ങിയതോടെ പെട്രോളിയം വ്യവസായം വന്‍ തകര്‍ച്ച നേരിടാന്‍ പോവുകയാണ്. അത് മനസ്സിലാക്കി അറബ് ഷെയ്ക്കുകള്‍ ടൂറിസം വ്യവസായ മേഖലയില്‍ നിക്ഷേപം തുടങ്ങിക്കഴിഞ്ഞു. അത് കണ്ടറിഞ്ഞ് നിക്ഷേപ സംരക്ഷണ ബില്‍ അടിയന്തിരമായി പാസ്സാക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.
പത്തുവര്‍ഷത്തേക്ക് നിര്‍മ്മിതിക്കുള്ള അനുമതിയും നിയമം ലംഘിക്കുമ്പോള്‍ പിഴ വിധിക്കുന്നതും പ്രകൃതി സംരക്ഷണനിയമത്തിന്റെ ഭാഗമായി നല്ലതാണെന്നും ഡോ. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പക്ഷെ കേരളത്തില്‍ മാറാട് സംഭവിച്ചതുപോലെ അധികൃതരില്‍ നിന്ന് എല്ലാ തരത്തിലുള്ള അനുമതിരേഖകളും ലഭിച്ചതിനു ശേഷം കെട്ടിടം തകര്‍ക്കുന്ന നടപടി ക്രൂരവും ദയനീയവുമാണ്. നിക്ഷേപകന്റെ കഠിനാധ്വാനത്തിനും വിയര്‍പ്പിനും രക്തത്തിനും വിലകല്‍പ്പിക്കണം. നിക്ഷേപക സംരക്ഷണ ബില്‍ അവതരിപ്പിച്ച് ചൈന വിടുന്ന നിക്ഷേപകരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: