Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാലവര്‍ഷം; കോഴിക്കോട് 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടം, കൂടുതലായി ബാധിച്ചത് വാഴ കൃഷിയെ

ആഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവര്‍ഷം കൂടുതലായി ബാധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 12:48 pm IST
inKozhikode
മണിയാറന്‍ കുടിയില്‍ തിങ്കളാഴ്ച രാത്രിയില്‍ കാറ്റിലും മഴയിലും നശിച്ച വാഴത്തോട്ടം

മണിയാറന്‍ കുടിയില്‍ തിങ്കളാഴ്ച രാത്രിയില്‍ കാറ്റിലും മഴയിലും നശിച്ച വാഴത്തോട്ടം

കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം. ആഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവര്‍ഷം കൂടുതലായി ബാധിച്ചത്. 

കുലച്ച 66347 വാഴകളും 44688 സാധാരണ വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 3394 റബ്ബര്‍ മരങ്ങളും അല്ലാത്ത 1502 എണ്ണവും അടക്കയുള്ള 3974 കവുങ്ങുകളും ഇല്ലാത്ത 1385 എണ്ണവും കാലവര്‍ഷത്തില്‍ നശിച്ചു. തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, റബ്ബര്‍, കുരുമുളക്, കപ്പ എന്നിവയെയും കാലവര്‍ഷം ബാധിച്ചു. ജില്ലയിലെ 8965 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്.  

കാലവര്‍ഷത്തിന് നേരിയ ശമനമുണ്ടായതോടെ ജില്ലയില്‍ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു. നാലു താലൂക്കുകളിലായുള്ള ഏഴ് ദുതിതാശ്വാസ ക്യാമ്പുകളിലായി 62 പേരാണുള്ളത്.

കൊയിലാണ്ടി താലൂക്കില്‍ നിലവില്‍ ഒരു ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. ഇതുവരെ മഴയെത്തുടര്‍ന്ന് കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.  

കോഴിക്കോട് താലൂക്കില്‍ രണ്ടു വില്ലേജുകളിലായി രണ്ടു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 19 പേരാണ് ആകെ ക്യാമ്പുകളിലുള്ളത്. മാവൂര്‍ വില്ലേജിലെ ജിഎംയുപി സ്‌കൂളില്‍ ആറ് കുടുംബത്തിലെ 13 പേരും കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ആറു പേരുമാണ് താമസിക്കുന്നത്.

താമരശ്ശേരി താലൂക്കില്‍ ഒരു ക്യാമ്പ് മാത്രമാണുള്ളത്. തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍പിഎസ് മുത്തപ്പന്‍പുഴയിലെ ഈ ക്യാമ്പില്‍ എട്ട് കുടുബങ്ങളിലെ 16 പേരാണുള്ളത്. ശക്തമായ മഴയില്‍ പൂത്തൂര്‍ വില്ലേജില്‍ കോരന്‍ചോലമ്മല്‍ ശിവദാസന്റെ വീട് തകര്‍ന്നു. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇതോടെ കാലവര്‍ഷത്തില്‍ താലൂക്കില്‍ 19 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വീടുകള്‍ തകര്‍ന്നതിലൂടെ 16.25 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.

വടകര താലൂക്കില്‍ നിലവില്‍ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. ഒഞ്ചിയം വില്ലേജിലെ വാര്‍ഡ് ആറ് അങ്കണവാടി, ചെക്യോട് വില്ലേജിലെ കണ്ടിവാതുക്കല്‍ അങ്കണവാടി, വില്ല്യാപ്പള്ളി എംജെവിഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത.് ആകെ ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 21 പേര്‍ ക്യാമ്പുകളിലുണ്ട്.

Tags: krishikozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.