തിരുവനന്തപുരം: വിദേശകാര്യ നിയമം ലംഘിച്ച് വിദേശ സര്‍ക്കാരിന്റെ ധനസഹായങ്ങള്‍ സംസ്ഥാനങ്ങള്‍ വാങ്ങരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ഉറഞ്ഞുതുള്ളിയ സഖാക്കള്‍ക്ക് സ്വപ്ന സുരേഷ് ഒന്നരക്കോടി തട്ടിയെടുത്തപ്പോള്‍ മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടതില്‍ നടന്ന അഴിമതിയില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന ആരോപണവും പുറത്തു വരുന്നു. ലൈഫ് പദ്ധതിയില്‍ വസ്തു വാങ്ങിയതിലും ക്രമേക്കേടുണ്ടെന്നാണ് ആരോപണം.
2018ലെ മഹാപ്രളയ സമയത്ത് ദുബായ് സര്‍ക്കാര്‍ 700 കോടി രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവാദങ്ങളും പൊട്ടിപുറപ്പെട്ടു. വിദേശകാര്യ നിയമം അനുസരിച്ച് ഒരു സംസ്ഥാനത്തിന് നേരിട്ട് വിദേശ സര്‍ക്കാരില്‍ നിന്നു പണം സ്വീകരിക്കാന്‍ കഴിയില്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമെ ധനസഹായം സ്വീകരിക്കാന്‍ പാടുള്ളൂ. എഴുന്നൂറ് കോടിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞപ്പോള്‍ യുഎഇയില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വഴിയേ പാടുള്ളൂയെന്നും അറിയിച്ചു.
ഇതോടെ സഖാക്കള്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ താഴെത്തട്ടില്‍ ഏരിയകമ്മിറ്റി സെക്രട്ടറി വരെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. സംസ്ഥാനത്തെ കരകയറാന്‍ അനുവദിക്കാതെ കേന്ദ്രം രാഷ്‌ട്രീയം കളിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. വിവാദങ്ങള്‍ക്കിടെ, ഇത്രയും വലിയൊരു തുക സംസ്ഥാന സര്‍ക്കാരിന് നേരിട്ട് നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കളിയാണെന്ന് അധിക്ഷേപിച്ച് ഇടതുമാധ്യമങ്ങളും രംഗത്തെത്തി.
വളരെ ദീര്‍ഘവീഷണത്തോടെയുള്ള തീരുമാനമായിരുന്നു കേന്ദ്രസര്‍ക്കാരിന്റേത്. വിദേശത്ത് നിന്ന് സംസ്ഥാനത്ത് നേരിട്ട് പണമെത്തുമ്പോള്‍ ഗുരുതരമായ അഴിമതിയുണ്ടാകാന്‍ ഇടയുണ്ട്. ഇത് രാജ്യത്തിന്റെ യശ്ശസിനെയാകെ ബാധിക്കും. ചെലവഴിക്കുന്നതില്‍ കൃത്യമായ കണക്കുകളുമുണ്ടാകില്ല. പ്രത്യേകിച്ച് വിദേശ കറന്‍സി വിനിമയ കൈമാറ്റത്തിലൂടെയാകുമ്പോള്‍. ഇത് ഭീകരപ്രവര്‍ത്തനങ്ങളിലേക്കും വഴിതിരിക്കാം.
ഈ ലംഘനങ്ങള്‍ തന്നെയാണ് സ്വപ്‌ന സുരേഷ് കമ്മീഷന്‍ ഇനത്തില്‍ പണം തട്ടിയെടുത്തപ്പോഴും സംഭവിച്ചത്. ലൈഫ് പദ്ധതിയിലേക്ക് പണമെത്തിക്കുന്നതിലേക്കും കരാര്‍ നല്‍കുന്നതിനും ഇടനിലക്കാരി താനാണെന്ന് പറഞ്ഞാണ് ഒരു കോടി തട്ടിയെടുത്തു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി നടക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം ശരിവയ്‌ക്കുന്നതാണിത്.
യുഎഇ സര്‍ക്കാരിന്റെ 700 കോടി ലഭിക്കില്ലെന്നായപ്പോഴാണ് ദുബായിലെ സന്നദ്ധ സംഘടനകള്‍ വഴി പണമെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്. ലൈഫ് പദ്ധതിയിലേക്ക് ദുബായിലെ റെഡ് ക്രസന്റിന്റെ പണമെത്തിയത് ഇത്തരത്തിലായിരുന്നു. റെഡ് ക്രസന്റ് പോലെ നിരവധി വിദേശ സന്നദ്ധ സംഘടനകള്‍ സര്‍ക്കാരിന്റെ അറിവോടെ സംസ്ഥാനത്ത് വിവിധ പദ്ധതികളില്‍ പണം ചെലവഴിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: