ആലപ്പുഴ: ഭാരതീയ ജ്ഞാന പാരമ്പര്യം ചോര്‍ന്നുപോകാതെ പുതുതലമുറയില്‍ എത്തിക്കണമെന്നും അതിനായുള്ള പഠന ഗവേഷണങ്ങള്‍ ഏറ്റെടുക്കാന്‍ അക്കാദമിക വിദഗ്ധരും പണ്ഡിതരും തയാറാകണമെന്നും ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം വെബ്ബിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജാറാം മോഹന്‍ റോയ്, ശ്രീരാമകൃഷണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്, ശ്രീനാരായണ ഗുരുദേവന്, രമണമഹര്‍ഷി, മഹര്‍ഷി അരവിന്ദോ മുതലായവര്‍ സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ജ്ഞാന പാരമ്പര്യത്തിലൂടെയാണ് സാമൂഹിക നവോത്ഥാനം സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ. മോഹന്‍ദാസ് അധ്യക്ഷനായി.
ഭാരതീയ വിചാരകേന്ദ്രം ചരിത്രം പശ്ചാത്തലം എന്ന വിഷയം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, അവതരിപ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി മഹേഷ്, സെക്രട്ടറി ജെ. മഹാദേവന്, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
12 വരെ രാത്രി 7.30 മുതല്‍ ഒമ്പതു വരെയാണ് പഠന ശിബിരം. ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യം-ആയൂര്‍വേദം എന്ന വിഷയം ഡോ.ജി. അശോകനും, മാപ്പിള ലഹള എന്ന വിഷയം കാസര്‍കോട് കേന്ദ്ര യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. കെ. ജയപ്രസാദും അവതരിപ്പിച്ചു. ഇന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് ‘കേരള നവോത്ഥാനം-നാള്‍വഴികള്‍’എന്ന വിഷയം അവതരിപ്പിക്കും. ബുധനാഴ്ച സമാപന പരിപാടിയില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ‘ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യം അഭിനവഗുപ്തന് ജീവിതം-പാരമ്പര്യം’ എന്ന വിഷയം അവതരിപ്പിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നായി 250ല്‍ അധികം പേര് പരിപാടിയില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: