തിരുവനന്തപുരം: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഏറിയകൂറും സിപിഐയോടും ജിഹാദികളോടും ചായ്വുള്ള അര്‍ബന്‍ നക്സലുകളും അരാജകത്വം ആസ്വദിക്കുന്നവരാണെന്നും ടിജി മോഹന്‍ദാസ്. അതിനാല്‍ ഇപ്പോള്‍ സിപിഎമ്മുമായിട്ടുള്ള അവരുടെ വഴക്ക് ഒരു സിപിഎം സിപിഐ വഴക്കാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐ ഇടയ്ക്കിടെ സിപിഎമ്മിനെ മസില് പെടപ്പിച്ചു കാണിക്കാറില്ലേ? പിണറായി പരോക്ഷമായി ഒന്ന് ശാസിച്ചാല് സിപിഐ ഓഛാനിച്ച് നില്‍ക്കുകയും ചെയ്യും, വേറെന്തു ചെയ്യാന്‍. അതുപോലെ മാധ്യമപ്രവര്‍ത്തകരും ഒന്ന് മസില് പെരുപ്പിച്ചിട്ട് പിന്നെ മെല്ലെ അടങ്ങും. മോദിവിരുദ്ധത തുടങ്ങുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മാധ്യമങ്ങള്‍ പരാതി കൊടുത്താല്‍ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ഏഷ്യാനെറ്റിലെ വിനു വി ജോണ്‍! ഇത് ഒരു അര്‍ദ്ധസത്യം മാത്രമാണ്..വാസ്തവത്തില്‍ പരാതി ആര്‍ക്കെതിരെ എന്ന് നോക്കിയാണ് പോലീസ് കേസെടുക്കുന്നത്.
സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍ ചാടി വീണ പോലീസ് തലശ്ശേരീന്നോ ധര്‍മ്മടത്തു നിന്നോ ഒക്കെ മൂന്ന് ചെറുപ്പക്കാരെ പിടിച്ചു. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ജാമ്യത്തില്‍ വിട്ടു.. ദുര്‍ഗാദേവിയെ അപമാനിച്ചപ്പോള്‍ അവര്‍ സിന്ധുവിന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചു (!) എന്നതായിരുന്നു കുറ്റം.
ഷാനിയെ അപമാനിച്ചു എന്ന പരാതിയില്‍ ഡിജിപി മിന്നല്‍ പോലെ പ്രവര്‍ത്തിച്ച് എറണാകുളത്ത് നിന്ന് ആരെയോ അറസ്റ്റ് ചെയ്തു. പോലീസുകാര്‍ അയാളെ തല്ലുകയുമൊക്കെ ചെയ്തു എന്ന് കേട്ടിരുന്നു!
ഇത്തരം ദുഷ്പ്രവൃത്തികളെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസിലുള്ള സ്വാധീനം എത്രയാണെന്ന് വെളിവാക്കുന്നതായിരുന്നു. പക്ഷേ ഈ സ്വാധീനം സിപിഎമ്മിനെതിരെ ഉപയോഗിക്കാം എന്ന് കരുതിയതാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറ്റിയ തെറ്റ് – എല്ലാവര്‍ക്കുമല്ല. ഇതൊക്കെ നന്നായി അറിയാവുന്ന ആളാണ് ശ്രീ വിനു വി ജോണ്‍.
എന്നിട്ടും ആരെ ബോധിപ്പിക്കാനാണ് ഈ പതം പറച്ചില്?! പലരും CITU എന്നൊക്കെ പറയുമെങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏറിയ കൂറും CPI യോടും ജിഹാദികളോടും ചായ്വുള്ള അര്‍ബന്‍ നക്സലുകളാണ് – അരാജകത്വം ആസ്വദിക്കുന്നവരാണ്. അതിനാല്‍ സിപിഎമ്മുമായിട്ടുള്ള അവരുടെ വഴക്ക് ഒരു സിപിഎം സിപിഐ വഴക്കാണ്…
സിപിഐ ഇടയ്ക്കിടെ സിപിഎമ്മിനെ മസില് പെടപ്പിച്ചു കാണിക്കാറില്ലേ? പിണറായി പരോക്ഷമായി ഒന്ന് ശാസിച്ചാല് സിപിഐ ഓഛാനിച്ച് നില്‍ക്കുകയും ചെയ്യും – വേറെന്തു ചെയ്യാന്‍! അതുപോലെ മാധ്യമപ്രവര്‍ത്തകരും ഒന്ന് മസില് പെരുപ്പിച്ചിട്ട് പിന്നെ മെല്ലെ അടങ്ങും. മോദിവിരുദ്ധത തുടങ്ങും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: