ന്യൂദല്‍ഹി : ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുക. ആഗസ്റ്റ് 15ന് ശേഷം 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കും. രണ്ടുമാസം ഇത് വിലയിരുത്തിയശേഷം പിന്നീട് നടപടി കൈക്കൊള്ളും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
എന്നാല്‍ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങള്‍ ആദ്യം എത്തിക്കുകയെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.
370-ാം അനുഛേദം റദ്ദാക്കി ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. എന്നാല്‍ പിന്നീട് 2ജി പുനസ്ഥാപിച്ചെങ്കിലും 4ജിക്ക് അനമുതി നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: