കുമളി: സാമൂഹ്യ വ്യാപനം സംശയിക്കുന്നതിനെ തുടര്‍ന്ന് കുമളി പത്തായത്തിലെ നാലു വാര്‍ഡുകളില്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. ഏഴാം വാര്‍ഡായ നൂറാംപാറ, എട്ടാം വാര്‍ഡ് വലിയകണ്ടം, പന്ത്രണ്ടാം വാര്‍ഡായ കുമളി ടൗണ്‍, ഒമ്പതാം വാര്‍ഡായ റോസാപ്പൂക്കണ്ടം എന്നിവിടങ്ങളാണ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം ആളുകള്‍ക്കാണ് കൊറോണ പോസിറ്റീവ് ആയത്. ഇതിനെ തുടര്‍ന്നാണ് നാല് വര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായത്.
കുമളി ടൗണിലെ സജീവ സാന്നിധ്യമായ പതിനഞ്ചോളം യുവാക്കള്‍ക്കാണ് അസുഖം പിടിപെട്ടത്. ഇതില്‍ ഒരാളുടെ കുടുംബത്തില്‍ മാത്രം നാലുപേര്‍ക്ക് കൊറോണ പിടിപെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ കുടുംബക്കാരേയും സുഹൃത്തുക്കളേയും ഉള്‍പ്പെടെ നിര്‍വധി ആളുകളേയും ക്വാറന്റൈയിന് ചെയ്തിട്ടുണ്ട്. കുമളി പഞ്ചായത്തില്‍ മാത്രം നിലവില്‍ 250 തോളം ആളുകളേയാണ് ക്വാറന്റൈന് ചെയ്തിട്ടുള്ളത്.
കുമളി ഡിപ്പോ അടച്ചു
കെഎസ്ആര്‍ടിസി ഡിപ്പോ നിലനില്‍ക്കുന്ന സ്ഥലം കണ്ടെയ്മെന്റ് സോണിലുള്‍പ്പെട്ടതിനാല്‍ കുമളി ഡിപ്പോ അടച്ചു. ഇന്നു മുതല്‍ ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി വച്ചതായി അധികൃതര്‍ അറിയിച്ചു.
ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയാല്‍ മതിയെന്നും അടിയന്തിരമായി ഏതെങ്കിലും സാഹചര്യമുണ്ടായാല്‍ ആവശ്യപ്പെടുന്ന ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള സര്‍വീസുകള്‍ ചെളിമടയിലെത്തി തിരിച്ചു പോകുമെന്നും ഡിപ്പോ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: