പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണില്‍ ടാക്‌സി സ്റ്റാന്റിന് മുകളിലേക്ക് കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞുവീണു. വന്‍ അപകടമൊഴുവായത് ഭാഗ്യം കൊണ്ട്. കൊല്ലം-തേനി ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ശൗചാലം നിര്‍മ്മിക്കാനായി രണ്ട് നില കെട്ടിടത്തോട് ചേര്‍ന്ന് മണ്ണെടുത്ത ഭാഗമാണ് ഇടിഞ്ഞത്.
ദേശീയപാതയുടെ എതിര്‍വശത്ത് വരെ മണ്ണെത്തി. ശൗചാലയം നിര്‍മ്മിക്കുന്നതിന് വേണ്ടി ഈ സ്ഥലത്ത് സ്വകാര്യ തോട്ടത്തിന്റെ ഉടമസ്ഥതിയിലുള്ള ആറ് സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ട് നല്‍കിയിരുന്നു. ഇവിടെ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെ കുത്തനെ മണ്ണെടുത്തതാണ് അപകടത്തിന് കാരണമായത്.
ഇന്നലെ ചന്ത ദിവസമായിരിന്നിട്ടും മഴയായതിനാല്‍ ളുകള്‍ കുറവായതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ടാക്‌സി സ്റ്റാന്റ് ആയതിനാല്‍ ഇവിടെ സാധാരണായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളതാണ്. ഇന്നലെ തിരക്ക് കുറവായതിനാല്‍ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മൂന്ന് ജെസിബികള്‍ എത്തിച്ച് ഒരു മണിക്കൂറോളം എടുത്താണ് ഗതാഗതം പുനസ്ഥാപിച്ചത്. പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
ഓണ്‍ലൈന്‍ പഠനം മുടങ്ങി
കട്ടപ്പന: തോപ്രാംകുടി മേഖലയില്‍ വൈദ്യുതിയും, ബിഎസ്എന്‍എല്‍ ടവറും പണിമുടക്കിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. അഞ്ചു ദിവസത്തോളമായി രണ്ടും പ്രദേശത്ത് തകരാറിലാണ്.
ഇതോടെ ഇരുട്ടിലാണ് തോപ്രാംകുടി മേഖല. ശക്തമായ മഴയില്‍ മരങ്ങള്‍ ഒടിഞ്ഞു വീണും മണ്ണിടിഞ്ഞുമാണ് വൈദ്യുതി തടസം നേരിട്ടിരിക്കുന്നത്. വൈദ്യുുതി എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കെഎസഇബി ജീവനക്കാര്‍.
വൈദുതി ഇല്ലാതായതോടെ വെള്ളമില്ലാത്തതിനാല്‍ തോപ്രാംകുടി ടൗണിലെ ഹോട്ടലുകള്‍ അടച്ചിടുന്ന അവസ്ഥയിലാണ്. കൊറോണക്കാലത്ത് ഇത് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് തകരാറുകള്‍ സംഭവിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഇതോടെ നിലച്ചു. അടിയന്തരമായി ഈ സേവങ്ങളെല്ലാം ലഭ്യമാക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തോപ്രാംകുടി യൂണിറ്റ പ്രസിഡന്റ് സജി ഇലവുങ്കല്‍ ആവശ്യപ്പെട്ടു.
വിടിന് മുകളിലേക്ക് മണ്ണിടിഞ്ഞു
മുട്ടം: തുടങ്ങാനാട് കോച്ചേരിയില്‍ ചിറക്കല്‍ രജിത ഷിബുവിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. പഞ്ചായത്തില്‍ നിന്ന് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച 4 ലക്ഷം ഉപയോഗിച്ച് നിര്‍മ്മിച്ച വീടാണിത്. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് മണ്ണിടിഞ്ഞത്.
















