Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനെതിരെ തന്ത്രിയുടെ കത്ത്; ഭരണസമിതിയംഗങ്ങളും ചെയര്‍മാനെതിരെ

ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടെതാണ് എന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കത്ത്. പാരമ്പര്യ അവകാശികള്‍ക്ക് എതിരെയുള്ള ചെയര്‍മാന്റെ നിലപാടുകളില്‍ ഭക്തജന സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ആറു മാസം കൂടുമ്പോള്‍ നടക്കുന്ന ഊഴം ശാന്തിയേല്‍ക്കല്‍ ചടങ്ങുകളെ സംബന്ധിച്ചുള്ള വിഷയങ്ങളിലാണ് തന്ത്രിയും ചെയര്‍മാനുമായുള്ള തര്‍ക്കം ഇപ്പോള്‍ ഉടലെടുത്തത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 10, 2020, 05:28 am IST
in Kerala

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരെ ദേവസ്വം ചെയര്‍മാന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധമറിയിച്ച് തന്ത്രിയുടെ കത്ത്. തുടര്‍ച്ചയായി നിരവധി വിഷയങ്ങളില്‍ തന്ത്രിയും ചെയര്‍മാനും വിരുദ്ധ അഭിപ്രായത്തിലായിരുന്നു. അവസാനം ഊഴം ഏല്‍ക്കുന്ന കീഴ്ശാന്തിക്കാരുടെ നിയമനകാര്യത്തിലും ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ഇടപെട്ടതോടെയാണ് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് സുപ്രീം കോടതി വിധി ഉദ്ധരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്തെഴുതിയത്.  

ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടെതാണ് എന്ന കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കത്ത്. പാരമ്പര്യ അവകാശികള്‍ക്ക് എതിരെയുള്ള ചെയര്‍മാന്റെ നിലപാടുകളില്‍ ഭക്തജന സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ആറു മാസം കൂടുമ്പോള്‍ നടക്കുന്ന ഊഴം ശാന്തിയേല്‍ക്കല്‍ ചടങ്ങുകളെ സംബന്ധിച്ചുള്ള വിഷയങ്ങളിലാണ് തന്ത്രിയും ചെയര്‍മാനുമായുള്ള തര്‍ക്കം ഇപ്പോള്‍ ഉടലെടുത്തത്.  

സാധാരണയായി ക്ഷേത്രത്തില്‍ ഊഴം ശാന്തിയേല്‍ക്കലിനു ക്ഷേത്രത്തില്‍ തന്നെ പ്രവര്‍ത്തി ചെയ്തു വരുന്ന പതിമൂന്നു കീഴ്ശാന്തി കുടുംബങ്ങള്‍ക്കാണ് പാരമ്പര്യ അവകാശം. ഊഴമനുസരിച്ച് അതതു കീഴ്ശാന്തി കുടുംബങ്ങളിലെ കാരണവന്മാര്‍ യോഗ്യരായവരെ തെരഞ്ഞെടുത്ത് കൊടുക്കുകയാണ് പതിവ്.  നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത പരിശോധിച്ച് അതില്‍ ബോധ്യപ്പെട്ടവരെ ശാന്തിക്കാരായി നിയമിക്കാന്‍ തന്ത്രി ക്ഷേത്രത്തിന്റെ ചുമതലയുളള മാനേജര്‍ക്ക് കത്തു നല്‍കുക എന്നതാണ് കാലങ്ങളായി നടന്നു വരുന്ന എര്‍പ്പാട്. അവരെ പിന്നീട് ശാന്തിക്കാരായി ആറു മാസത്തേക്ക് നിയമിക്കും. എന്നാല്‍ പതിവിനു വിപരീതമായി ദേവസ്വം ചെയര്‍മാന്‍ ഇവരെ അഭിമുഖത്തിനു വിളിച്ചതാണ് തന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ തന്ത്രി അഡമിനിസ്‌ട്രേറ്റര്‍ക്കു കത്തു നല്‍കി. നിയമപരമായി ലഭിച്ച അധികാരവകാശങ്ങളിലേക്കുള്ള ചെയര്‍മാന്റെ കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുന്നതാണ് കത്ത്. ചെയര്‍മാന്റെ  നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഭിമുഖം ഒഴിവാക്കി നിയമനം നടത്തി.  

കൊറോണ മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിവച്ച ഉദയാസ്തമന പൂജയും, വിളക്കും നടത്താന്‍  ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യുകയോ, തന്ത്രിയോട് ആലോചിക്കുകയോ ചെയ്യാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെതിരെ തന്ത്രി രംഗത്തു വരികയും ചെയര്‍മാന്‍ തീരുമാനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തിരുന്നു.

ഉപദേവത കലശം ഈ വര്‍ഷം മാറ്റിവയ്‌ക്കാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയും തന്ത്രി ഉള്‍പ്പെട്ട ഭരണ സമിതി പിന്നീട് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. നാമജപം നടത്തി എന്ന് ആരോപിച്ച് ചെയര്‍മാന്‍ ഒരു കീഴ്ശാന്തിയെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് ഭരണസമിതി തിരിച്ചെടുത്തു. ക്ഷേത്രത്തില്‍ നടക്കുന്ന ശീവേലി ഓണ്‍ലൈനില്‍ കാണിക്കാന്‍ ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചിരുന്നു. തന്ത്രി ഇടപെട്ട് അതും ഒഴിവാക്കി.              

ദേവസ്വം  പുറത്തിറക്കുന്ന പഞ്ചാംഗത്തിന്റെ പ്രകാശനം തന്ത്രിയേയോ ഭരണസമിതിയംഗങ്ങളേയോ അറിയിക്കുക പോലും ചെയ്യാതെ ചെയര്‍മാന്‍ സ്വന്തമായി നടത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.   ഭരണസമിതി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും ചെയര്‍മാനെതിരാണ്.  

ഗുരുവായൂര്‍ ദേവസ്വം നിയമം അനുസരിച്ച് ചെയര്‍മാന് ഭരണസമിതി യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുന്നതിനപ്പുറം മറ്റു നിയമപരമായ യാതൊരു അധികാരങ്ങളുമില്ലെന്ന് ഭരണസമിതി അംഗങ്ങള്‍ തന്നെ പറയുന്നു. തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ ചെക്ക് ഒപ്പിടുന്നത് ചെയര്‍മാനാണ്. എന്നാല്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന് ചെക്ക് ഒപ്പിടാന്‍ അധികാരമില്ലെന്നും ഒരു മെമ്പര്‍ ചൂണ്ടിക്കാട്ടി.

Tags: ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ 21ന്, തൃപ്പുത്തരി 23ന്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.