Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇറക്കുമതി നിരോധനം: പ്രതിരോധരംഗത്ത് സ്വാശ്രയത്വത്തിലേക്കുള്ള വലിയ ചുവട്; ആഭ്യന്തര വ്യവസായത്തിന് കിട്ടുക നാല് ലക്ഷം കോടിയുടെ കരാര്‍

ഇന്ത്യന്‍ വ്യവസായമേഖല ആര്‍ജ്ജിച്ചിട്ടുള്ളതും ഭാവിയില്‍ ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതുമായ കഴിവുകള്‍ വിലയിരുത്തിയുമാണ് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2020, 08:53 pm IST
in Defence

ന്യൂദല്‍ഹി:സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസ്ഥിതി, ജനസംഖ്യാശാസ്ത്രം, ആവശ്യകത എന്നീ അഞ്ച് സ്തംഭങ്ങളെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി  ആഹ്വാനം നല്‍കിയ ‘ആത്മനിഭര്‍ ഭാരത്’ പദ്ധതിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട്  101 പ്രതിരോധ ഉല്പന്നങ്ങളുടെ  ഇറക്കുമതി്  വിലക്കിയത് പ്രതിരോധരംഗത്ത് സ്വാശ്രയത്വത്തിലേക്കുള്ള  വലിയ ചുവടുവയ്‌പാണിത്.സ്വന്തം രൂപകല്‍പ്പനയും വികസിപ്പിക്കാനുള്ള ശേഷിയും ഉപയോഗിച്ച് ഇന്ത്യന്‍ പ്രതിരോധ വ്യവസായമേഖലയ്‌ക്ക്  നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന നിലയിലേക്ക്  ഉയരാനോ, വരും വര്‍ഷങ്ങളില്‍ സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനോ സാധിക്കും.

കരസേന, വ്യോമസേന, നാവികസേന, ഡി.ആര്‍.ഡി.ഒ., പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഡി.പി.എസ്.യു.), ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് (ഒ.എ.ഫ്.ബി.), സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും നിരവധി തവണ കൂടിയാലോചാണകള്‍ നടത്തിയും വിവിധ യുദ്ധസാമഗ്രികള്‍ ,ആയുധങ്ങള്‍, പ്രതിരോധാവശ്യത്തിനുള്ള പ്ലാറ്റ്‌ഫോമുകള്‍ , പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ തദ്ദേശീയമായി നിര്‍മ്മിക്കുന്നതില്‍ ഇന്ത്യന്‍ വ്യവസായമേഖല ആര്‍ജ്ജിച്ചിട്ടുള്ളതും ഭാവിയില്‍ ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതുമായ കഴിവുകള്‍ വിലയിരുത്തിയുമാണ് നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

2015 ഏപ്രിലിനും 2020 ഓഗസ്റ്റിനുമിടയില്‍ മൂന്നു സേനാ വിഭാഗങ്ങളും ചേര്‍ന്ന് ഏകദേശം 3.5 ലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ സംഭരിക്കുന്നതിനുള്ള 260 സ്‌കീമുകള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.101 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ അടുത്ത അഞ്ച് മുതല്‍ ഏഴ് വരെയുള്ള വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര  പ്രതിരോധ വ്യവസായത്തിന് ഏകദേശം നാല് ലക്ഷം കോടി രൂപയുടെ കരാറുകള്‍ ലഭിക്കും. ഇതില്‍ 1,30,000 കോടി രൂപ വീതം മൂല്യമുള്ള പ്രതിരോധ സാമഗ്രികളുടെ സംഭരണമാണ് കരസേനയും വ്യോമസേനയും പ്രതീക്ഷിക്കുന്നത്. 1,40,000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇതേ കാലയളവില്‍ നാവികസേനയും പ്രതീക്ഷിക്കുന്നു.101 ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഗണ്യമായ തുകയ്‌ക്കുള്ള ആഭ്യന്തര സംഭരണം ആവശ്യമായി വരും.

നിരോധിച്ച 101 ഇനങ്ങളുടെ പട്ടികയില്‍ സൈന്യത്തിനാവശ്യമുള്ള ലളിതമായ ഉപകരണങ്ങള്‍ കൂടാതെ പീരങ്കിത്തോക്കുകള്‍, അസാള്‍ട്ട് റൈഫിളുകള്‍, ചെറിയ യുദ്ധക്കപ്പലുകള്‍, സോണാര്‍ സിസ്റ്റംസ് (ശബ്ദതരംഗങ്ങളുടെ സഹായത്തോടെ വെള്ളത്തിനടിയിലെ വസ്തുക്കളെക്കുറിച്ചറിയാനുള്ള ഉപകരണം), ഗതാഗതാവശ്യത്തിനുള്ള വിമാനങ്ങള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍.സി.എച്ച്.),റഡാറുകള്‍, എന്നിങ്ങനെയുള്ള നിരവധി യുദ്ധ സാമഗ്രികളും ഉള്‍പ്പെടുന്നു.2021 ഡിസംബറോടെ ഇറക്കുമതി നിരോധനമേര്‍പ്പെടുത്തുന്നവയില്‍ ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങളും (എ.എഫ്.വി.) ഉള്‍പ്പെടുന്നു, ഏകദേശം 5,000 കോടി രൂപയുടെ 200 ഓളം ചക്രങ്ങളുള്ള കവചിത യുദ്ധ വാഹനങ്ങള്‍ കരസേന വാങ്ങുമെന്നു പ്രതീക്ഷിക്കുന്നു.അതുപോലെ , 2021 ഡിസംബറോടെ ഇറക്കുമതി നിരോധനപട്ടികയിലുള്‍പ്പെടുന്ന അന്തര്‍വാഹിനികള്‍ നാവികസേനയ്‌ക്ക് ആവശ്യമായി വരുമെന്നും ഏകദേശം 42,000 കോടി രൂപ ചെലവില്‍ ആറോളം കരാറുകളില്‍ ഏര്‍പ്പെടുമെന്നും പ്രതീക്ഷിക്കുന്നു.വ്യോമസേനയെ സംബന്ധിച്ചിടത്തോളം ചെറു യുദ്ധവിമാനങ്ങള്‍ക്ക് (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എല്‍.സി.എ. എം.കെ.1 എ.) 2020 ഡിസംബറില്‍ ഇറക്കുമതി വിലക്ക് നിലവില്‍ വരികയാണ്.85,000 കോടി രൂപ മുതല്‍മുടക്കില്‍ 123 ചെറുയുദ്ധവിമാനങ്ങള്‍ ആഭ്യന്തരമായി സംഭരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.വളരെ സങ്കീര്‍ണ്ണമായ പ്ലാറ്റ് ഫോമുകള്‍ പോലും 101 ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേല്പറഞ്ഞ മൂന്ന് ഉദാഹരണങ്ങളിലൂടെ വ്യകതമാകുന്നു.

ഇറക്കുമതി നിരോധനം 2020 മുതല്‍ 2024 വരെ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സായുധ സേനയുടെ ഭാവിയില്‍ വരാന്‍ പോകുന്ന സംഭരണ ആവശ്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിനു സൂചന നല്‍കുക എന്നതാണ് പട്ടിക പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം. തദ്ദേശീയവല്‍ക്കരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മികച്ച തയ്യാറെപ്പ് നടത്താന്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ഇത് അവസരമൊരുക്കും.പ്രതിരോധ ഉത്പാദക രംഗത്തുള്ള സ്ഥാപനങ്ങളള്‍ക്ക് വ്യാവസായിക സൗഹൃദാന്തരീക്ഷം ഒരുക്കുക ലക്ഷ്യമിട്ട് ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള പുരോഗമനാത്മകമായ നിരവധി നടപടികള്‍ പ്രതിരോധ മന്ത്രാലയം സ്വീകരിച്ചു.നെഗറ്റീവ് ഇറക്കുമതി പട്ടിക പ്രകാരം ഇറക്കുമതി നിരോധനം നിലവില്‍ വരുന്ന മുറയ്‌ക്ക് സമയപരിധി പാലിച്ചു കൊണ്ട് ഉപകരണങ്ങള്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കും. 

Tags: രാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

ജി20യിലൂടെ ഭാരതത്തിന് ലഭിച്ചത് ലോകത്തിന്റെയാകെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

Business

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭരത: എച്ച്എഎല്‍ ഓഹരികള്‍ കുതിച്ചുയരുന്നു; സര്‍വകാല റെക്കോര്‍ഡ് നിലനിര്‍ത്താനൊരുങ്ങി കമ്പനി

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.