മൂന്നാര്‍ : മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണ്. പെട്ടിമുടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ഇടുക്കിയിലെ രാജമല പെട്ടിമുടി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖ്യമന്ത്രി രാജമലയിലും എത്തുമെന്നാണ് പ്രതീക്ഷിച്ചത്. മനുഷ്യജീവന് എല്ലായിടത്തും ഒരേ വിലയാണ് ഉള്ളത്. അപകട സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി അവിടെ വെറുതെ മുഖം കാണിക്കല്‍ മാത്രമാണ് നടത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
രാജമല പെട്ടിമുടി മേഖലയിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സംസ്ഥാന ഗവണ്മെന്റ് അടിയന്തിരമായി കൈക്കൊള്ളണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ അപര്യാപത്മാണ്. മൂന്നാറുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം 2018 ല്‍ തകര്‍ന്നതാണ്. ഇത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ മേഖലയിലെ ബി.എസ്.എന്‍.എല്‍ ടവര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വാര്‍ത്താ വിനിമയ ബന്ധത്തിലെ അപര്യാപ്തത കാരണമാണ് ഇത്ര വലിയൊരു ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാര്‍ മേഖലയില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി അത്യാവശ്യമാണെന്ന് വി. മുരളീധരന് ചൂണ്ടിക്കാട്ടി. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ നൂറു കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് നിലവില്‍ രോഗികളെ ആശുപത്രികളിലെത്തിക്കാനാകുന്നത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ രണ്ടു സ്ഥലങ്ങളിലും രണ്ടുതരത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്റ് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് തരത്തിലെ സഹായധനം നല്‍കുന്നത് ശരിയല്ലെന്നും വി. മുരളീധരന് അഭിപ്രായപ്പെട്ടു
രക്ഷാ പ്രവര്‍ത്തനം വിലയിരുത്തിയ മുരളീധരന് സമീപത്തെ മറ്റു ലയങ്ങളിലെ താമസക്കാരെ കണ്ട് വിശദവിവരങ്ങള്‍ . കേന്ദ്രമന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പെട്ടിമുടി സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രാവിലെഎത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: