മാനന്തവാടി: മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം തികഞ്ഞിട്ടും പൂര്‍ണ്ണമായും പുനരധിവാസം നടപ്പാകാതെ തലപ്പുഴ മക്കിമലയും പഞ്ചാരക്കൊല്ലിയും മണിയന്‍കുന്ന് പ്രദേശത്തുകാരും.വീണ്ടുമൊരു മഹാപ്രളയം എത്തി നില്‍ക്കുമ്പോഴും പല കുടുംബങ്ങളും ഇപ്പോഴും വാടക വീട്ടില്‍ കഴിയുകയാണ്.
മാനന്തവാടിയില്‍ 2018 ഓഗസ്ത് 8 മറക്കാന്‍ പറ്റാത്ത ദിവസമാണ്. തലപ്പുഴ മക്കിമലക്കാര്ക്കും. അന്ന് ഉണ്ടായ ഉരുള്‍പ്പെട്ടലില്‍ മക്കിമലക്കാര്‍ക്ക് നഷ്ടമായത് വിലപ്പെട്ട രണ്ട് മനുഷ്യ ജീവനാണ്. മംഗലശേരി റസാക്കും ഭാര്യ സിനത്തും ഉരുള്‍പ്പെട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലാവുകയും മരണപ്പെടുകയും ചെയ്തപ്പോള്‍ ഇവരുടെ മൂന്ന് മക്കള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത. ഇതിന്നും നടുക്കത്തോടെയാണ് മക്കിമലക്കാര്‍ കാണുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ 22 കുടുംബങ്ങളെ പുനരധിസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് വര്‍ഷത്തിനിപ്പുറവും പുനരധിവാസം പൂര്ണ്ണതയിലെത്തിയില്ലെന്നതാണ് സത്യം.
22 കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങളൊഴിച്ച് ബാക്കി 19 പേര്‍ക്കും സ്ഥലവും വീടും അനുവദിച്ചെങ്കിലും വീടുപണി നടക്കുന്നതിനാല്‍ ഇപ്പോഴും ഈ കുടുംബങ്ങള്‍ വാടക വീടുകളില്‍ താമസിച്ചു വരികയാണ്. ബാക്കി മൂന്ന് കുടുംബങ്ങളുടെ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇത്തരത്തില്‍ തന്നെയാണ് പഞ്ചാര കൊല്ലിയിലെയും മണിയന് കുന്നിലെയും സ്ഥിതി. പഞ്ചാര കൊല്ലിയിലെ ഉരുള്‍പ്പെട്ടലില്‍ 8 കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതില്‍ 5 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ആയിട്ടുണ്ടെങ്കിലും ഇവിടെയും വീടുകളുടെ പണികള്‍ നടന്നുവരികയാണ്.
മണിയന്‍കുന്നിലെ 10 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇവര്‍ക്കും സ്ഥലവും വീടും ആയെങ്കിലും വീടുകളുടെ പണികള്‍ നടന്നുവരുന്നതിനാല്‍ ഇവിടങ്ങളിലെ കുടുംബങ്ങളും ഇപ്പോഴും വാടക വീടുകളില്‍ കഴിഞ്ഞുവരികയാണ്. അത്തരത്തില്‍ മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ ഇപ്പോഴും വാടക വീടുകളില്‍ തന്നെ കഴിഞ്ഞുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: