തൃശൂര്‍: സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മറ്റി നടത്തിയ വെര്‍ച്ച്വല്‍ റാലി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന-ജില്ലാ- മണ്ഡലം ഘടകങ്ങളുടെ വിവിധ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളില്‍ കൂടി നടത്തിയ റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന് സമാപന പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു, ജില്ലാ ട്രഷറര്‍ സുജയ് സേനന്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: