തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ ശ്രീധരന് പിള്ളക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സിപിഎം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജിനെതിരെ പരാതി. ശ്രീധരന് പിള്ളയ്ക്ക് കൊറോണ പിടിച്ചുവെന്നും കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി അല്പം ഗുരുതരമാണെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍. എല്ലാവരും പ്രാര്ഥിക്കുകയെന്നായിരുന്നു സിപിഎം നിയന്ത്രണത്തിലുള്ള ‘കാവിമണ്ണ്’ എന്ന ഫേസ്ബുക്ക് പേജ് പ്രചരിപ്പിച്ചത്.
ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ക്ക് വേണ്ടി മിസോറാം രാജ്ഭവന് സെക്രട്ടറിയാണ് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയത്. ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റിലെ പരാമര്‍ശങ്ങളെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മലയാളത്തിലാണ് വാര്‍ത്ത എന്നതിനാലാണ് കേരളത്തില്‍ പരാതി നല്‍കിയതെന്നും രാജ്ഭവന് സെക്രട്ടറി അറിയിച്ചു. ഈ പേജില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: