കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മലയോര മേഖലയില്‍ നിരവധി വീടുകള്‍ തകരുകയും ഏക്കര്‍ കണക്കിന് വാഴത്തോട്ടം നശിക്കുകയും ചെയ്തു. തകരാറിലായ വൈദ്യുതി ബന്ധം ഇതുവരെയും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിലും കനത്ത മഴയിലും വ്യാപക നാശം. മാടായി വടുകുന്ദ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ നടപ്പന്തല്‍ തകര്‍ന്നു വിണു. ചുറ്റമ്പലത്തിലെ നടപന്തല്‍ കാറ്റില്‍ ക്ഷേത്രങ്കണത്തിന് പുറത്ത് എത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.
വെങ്ങര വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയുടെ ഓടുകളും വെങ്ങര ശ്രീ മൂച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഓടുകളും കാറ്റില്‍ തകര്‍ന്നു. തെങ്ങ് കടപുഴകി വിണ് വെങ്ങര ഇടത്തില്‍ വയല്‍ നാഗ സ്ഥാനം റോഡിലെ മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി ബന്ധം വിഛേദിക്കപെട്ടതിനാല് വന്‍ ദുരന്തമാണ് ഒഴിയത്. കെഎസ്ഇബി അധികൃതര്‍ എത്തി വെകുന്നേരത്തോടെ വൈദ്യുതി പുനസ്ഥാപിച്ചു. വെങ്ങര വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമിപത്തുള്ള കെ.വി. ബാബുവിന്റെ വീടിന് സമീപമുള്ള തെങ്ങ് കടപുഴകി വിണ് വിടിന്റ ഒരു ഭാഗവും വാട്ടര്‍ ടാങ്കും തകര്‍ന്നു. വെങ്ങരമുക്കിന് സമിപം ദേര്‍മാല്‍ ദാമോദരന്റെ വീടിന് സമീപമുള്ള തെങ്ങ് പൊട്ടി വിണ് മതിലിന് കേട് പാടുകള്‍ സംഭവിച്ചു.
ഏഴോംകുറുവാടിലെ കൊഴുമല്‍ ഭാസ്ക്കരന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വിണ് വീടിന് ഭാഗികമായി കേട് പാട് സംഭവിച്ചു. അടുത്തില തട്ടും പുറത്തേ ടി.പി. കുഞ്ഞിക്കണ്ണന്റെ വീടിന് സമിപം തെങ്ങ് കടപുഴകി വിണ് വീടിന് കേടുപാട് പറ്റി. മാട്ടൂല്‍ സൗത്ത് തങ്ങളുപള്ളിക്ക് സമീപമുള്ള ബദരിയ ബില്‍ഡിങ്ങിന്റെ മേല്ക്കൂരു കാറ്റില്‍ നിലംപൊത്തി. മാട്ടൂല്‍,പുതിയങ്ങാടി, നിരോഴുക്കും ചാല്, കക്കാടന്‍ ചാന് എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാവുന്നുണ്ട്. കനത്ത കാറ്റില്‍ കടല്‍ പൊട്ടി കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപെടുന്നത് തിരദേശവാസികളില് ഭീതി ഉളവാക്കിയിട്ടുണ്ട്.
ഇരിക്കൂര്‍, നായാട്ടുപാറ, കുന്നോത്ത്, ചാലോട്, മയ്യില്‍ ഭാഗങ്ങളില്‍ കാറ്റ് വ്യാപക നാശനഷ്ടമുണ്ടാക്കി. കുന്നോത്തെ കെ.കെ. മോഹനന് നമ്പ്യാരുടെ പൂര്‍ണ്ണ ഗര്‍ഭിണിയായ പശു മരം വീണ് ചത്തു. ഇയാളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നത് മേഖലയെ ഇരുട്ടിലാക്കി. മുട്ടന്നൂര് ദേശമിത്രം സ്കൂളിന് സമീപത്തെയും മഠപ്പുരക്ക് സമീപത്തെയും ബസ് ഷെല്‍ട്ടറുകള്‍ കാറ്റില്‍ തകര്‍ന്നു.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. വേങ്ങാട്, പിണറായി, കായലോട് പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പല സ്ഥലത്തും ഇലക്ട്രിക് പോസ്റ്റുകള്‍ മരം വീണ് നിലംപൊത്തി.
താഴെകായലോട് സുജാലയത്തില്‍ പി.ബി. വേണുഗോപാലന്റെ വീട് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നു. മുകള്‍ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഷൈമയുടെ ദേഹത്ത് മേല്‍ക്കുര തകര്‍ന്ന് വീണ് തലക്ക് പരിക്കേറ്റു. ഇവര്‍ തലശ്ശേരി ഇന്ദിഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
അറത്തില്‍ കാവിന് സമീപം എന്‍.വി. രാധാകൃഷ്ണന്റെ വീടിന് മുകളിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ കാറ്റിലും, മഴയിലും പാതിരിയാട് വീട് തകര്‍ന്നു. മരം കടപുഴകി വീണ് കോമത്ത് ഹൗസില്‍ പരേതനായ ശ്രീനി വാസന്റെ ഭാര്യ ഉഷയുടെ വീടിനാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയിലുമായി വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും അയ്യന്‍കുന്ന്, പായം പഞ്ചായത്തുകളില്‍ ഏക്കര്‍കണക്കിന് നേന്ത്രവാഴകള്‍ നശിച്ചു. ഏകദേശം പതിനായിരത്തോളം കുലച്ച വാഴകളാണ് നശിച്ചതായി കണക്കാക്കുന്നത്.
അയ്യന്‍കുന്ന് മുണ്ടയാം പറമ്പ് നാട്ടയില്‍ മാത്രം ഏഴായിരത്തോളം വാഴകളാണ് നശിച്ചത്. ബെന്നി പുതിയാമ്പുറം, റോയി പാലക്കാമറ്റം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കൃഷിയാണ് പൂര്‍ണ്ണമായും നശിച്ചത്. എസ്ബിഐ, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നായി 15 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി നടത്തിയത്. കുലവന്ന് രണ്ടാഴ്ച തികയുമ്പോഴാണ് കൃഷി പൂര്‍ണ്ണമായും നശിച്ചത്. ഇന്‍ഷൂര്‍ ചെയ്തതിനാല്‍ വളപ്രയോഗത്തിന്റെ കൂലിയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പായം പഞ്ചായത്തില്‍ മാടത്തില്‍, പെരുമ്പറമ്പ് എന്നിവിടങ്ങളിലായി ജോണി പരുത്തിവയലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഴക്കൃഷിയാണ് നശിച്ചത്. മാടത്തില്‍ ആയിരത്തോളം വാഴകളും, പെരുമ്പറമ്പില്‍ രണ്ടായിരത്തോളം വാഴകളുമാണ് നശിച്ചത്. ഓണം വിപണി ലക്ഷ്യമാക്കിയായിരുന്നു കൃഷിയെങ്കിലും എല്ലാം പാടേ കാറ്റ് തകര്‍ത്തു കളഞ്ഞ സങ്കടത്തിലാണ് ജോണി.
കൂത്തുപറമ്പ് മേഖലയില്‍ കനത്ത നഷ്ടം. മരങ്ങള്‍ വീണ് വീടുകളും ഭാഗികമായി തകര്‍ന്നു. കൂത്തുപറമ്പ് മട്ടന്നൂര്‍ റോഡില്‍ മരങ്ങള്‍ പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.
തൊക്കിലങ്ങാടി ടൗണിന് തൊട്ടടുത്തുള്ള മടക്കില്‍ ഹൗസില്‍ ഈക്കിലിശേരി നാരായണിയുടെ വീടിനോടു ചേര്‍ന്നുള്ള തൊഴുത്തിന് മുകളില്‍ മരം പൊട്ടി വീണു. കൂത്തുപറമ്പ് ബസ് സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍ തണല്‍ മരം കടപുഴകി വീണു. കൂത്തുപറമ്പ് പഴയ നിരത്തില്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബര്ഡ് കാറ്റില്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: