തൃശ്ശൂര്‍: വൈദ്യരത്നം ഇ.ടി. നാരായണന് മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്കിയ ഉന്നത സംഭാവനകള്‍ക്ക് രാജ്യം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്കി ആദരിച്ചിട്ടുണ്ട്.
ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ നാരായണന് മൂസ് രോഗികളെ നോക്കിയിരുന്നു. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന് മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1933 സെപ്തംബര്‍ 15നാണ് ജനനം. മുത്തച്ഛന് നാരായണന് മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി വൈദ്യരത്ന ബഹുമതി നല്കി ആദരിച്ചു. അച്ഛന് ഇ.ടി നീലകണ്ഠന് മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന് മൂസിന് പത്മഭൂഷണ്‍ ലഭിച്ചു.
1941ല്‍ നാരായണന് മൂസിന്റെ അച്ഛന് നീലകണ്ഠന് മൂസാണ് വൈദ്യരത്നം ഔഷധശാല തുടങ്ങിയത്. 1954ല്‍ നാരായണന് മൂസ് ചുമതലക്കാരനായി. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍, നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന് മൂസ്.
സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഡോ. ഇ.ടി. നീലകണ്ഠന് മൂസ്, അഷ്ടവൈദ്യന്‍ ഇ.ടി. പരമേശ്വരന് മൂസ്, ഷൈലജ ഭവദാസന്‍ നാരായണന് മൂസ് തൃശ്ശൂര്‍ ജില്ലയിലെ തലോര്‍ ഉപസഭാംഗമാണ്. തൃശ്ശൂര്‍ ജില്ലാ ആതുരശുശ്രൂഷാ പദ്ധതിയായ ജീവാമൃതം ട്രസ്റ്റിന്റെ ചെയര്മാന് നീലകണ്ഠന് മൂസ് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: