കൊല്ലം: രാജ്യത്ത് ഭാരതീയമായ ഒരു പൊതുവിദ്യാഭ്യാസം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ക്യാമ്പിനറ്റ് പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയം (എന്‍ഇപി) ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളുടെ ആവിഷ്കാരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുദേവന് അരുളിയ വിദ്യകൊണ്ട് പ്രബുദ്ധരാവുക, വ്യവസായവിദ്യാഭ്യാസം, സാങ്കേതികപരിശീലനം, കൈത്തൊഴില്‍ തുടങ്ങിയ ഗുരുസന്ദേശങ്ങളുടെ സത്തയാണ് എന്‍ഇപി.
ദേവഭാഷയായ സംസ്കൃതത്തിനും മാതൃഭാഷ, തൃഭാഷ പഠനത്തിനും എന്‍ഇപി പ്രാധാന്യം നല്കുന്നു. സനാതന ധര്‍മം സംരക്ഷിക്കുന്നതാണ് ഈ വിദ്യാഭ്യാസ പരിഷ്കാരം മുഖ്യലക്ഷ്യം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത് ഭാരതത്തെ അറിവിന്റെ ഉറവിടമാക്കും. പ്രായോഗിക പ്രവര്‍ത്തന തലങ്ങളില്‍ ഊന്നല്‍ നല്‍കുന്നതാണ് ഗുരുവിന്റെ വിദ്യാദര്ശനം. എന്‍ഇപി നിര്‍ദ്ദേശിക്കുന്ന ആറാം ക്ലാസ്സ് മുതലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തികച്ചും സ്വാഗതാര്‍ഹമാണ്. വരും തലമുറയെ സംരക്ഷിക്കാനുള്ള ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ സംഭാവനയാണിത്.
ജിഡിപിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇത് സ്വതന്ത്രവും സമഗ്രവും സമൂലവുമായ വിദ്യാഭ്യാസ മാറ്റത്തിന് വഴി തെളിക്കും. സ്വയംഭരണ അവകാശം, അഫിലിയേഷന് ഇല്ലാതാക്കല്‍, സ്വകാര്യ – വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം, പഠനശാലകള്‍ക്ക് പരീക്ഷകള്‍ നടത്തുന്നതിനുള്ള അവകാശം എന്നിവ എന്‍ഇപിയുടെ സവിശേഷതകളാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ഡോ. എസ്.വൈ. ഗംഗ അദ്ധ്യക്ഷത വഹിച്ചു. എം.വി.സോമയാജി, രാജു സി. വലിയകാവ്, രാജന്‍പിള്ള, അനില്ലക്ഷ്മണന്, എന്‍. രാമകൃഷ്ണന്, എന്‍.എം. പിള്ള, ഗിരിജാമനോഹര്, ശ്രീകണ്ഠന്, ഡോ. എം. പത്മകുമാര്‍, സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: