പീരുമേട്: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയില്‍ വെള്ളിലാംകണ്ടം കുഴല്‍പാലത്തില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അരമണിക്കൂറോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെയാണ് പാതയോരത്ത് നില്ക്കുന്ന മരങ്ങള്‍ കടപുഴകുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയില്‍ വെള്ളിലാംകണ്ടം കുഴല്‍പാലത്തില്‍ മരം ഒടിഞ്ഞു വീണത്. പാതയോരത്തു നിന്ന വാകമരമാണ് നിലംപതിച്ചത്. ഇതോടെ സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മരം മുറിച്ചു നീക്കി നഗതാഗതം പുനസ്ഥാപിച്ചു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനു മുമ്പായി പാതയോരത്ത് അപകട ഭീഷണിഉയര്ത്തി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. എന്ന പല മേഖലകളിലും മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതോടെ അപക സാധ്യതയും വര്‍ദ്ധിക്കുകയാണ്. അപകടങ്ങള്‍ക്ക് വഴിയൊരുക്കാതെ മരങ്ങള്‍ മുറിച്ചു നീക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: