ഇടുക്കി: ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തോളമായി സമ്പര്‍ക്ക രോഗബാധ ഗണ്യമായി ഉയര്‍ന്നിരുന്നു.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കുറയുന്നത് ആശ്വാസമാകുകയാണ്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 885 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര് മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആകെ 553 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 329 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം-6, കോട്ടയം-8, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര് ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ ജില്ലയില്‍ 54 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
അതേ സമയം മൂന്നാറില്‍ പെയ്ഡ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 15 മത്സ്യതൊഴിലാളിക്ക് ഞായാറാഴ്ച കൊറോണ സ്ഥിരീകരിച്ചെങ്കിലും ഇത് ഔദ്യോഗിക കണക്കില്‍ ഇതുവരെ വന്നിട്ടില്ല. കന്യകുമാരിയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളാണ് ഇവരെല്ലാം. കൊച്ചിയിലെ കമ്പനിയില്‍ ജോലിക്കെത്തിയ 41 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ 17 മുതല്‍ ഇവര്‍ മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. എറണാകുളത്തെ കണക്കിലാകും ഇവരുള്‍പ്പെടുക എന്നാണ് ലഭിക്കുന്ന വിവരമെങ്കിലും ചികിത്സയിലുള്ളത് ഇടുക്കി ആയതിനാല്‍ ഇക്കാര്യം ഇടുക്കിയുടെ കണക്കിലും വരേണ്ടതാണ്.
ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലാബ് അവധിയായതിനാല്‍ ഇന്നലെ ഒരു സാമ്പിള്‍ പോലും പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇനി 293 പേരുടെ ഫലം ലഭിക്കാനുണ്ട്. അതേ സമയം ഇടുക്കിയില്‍
പുതിയ ലാബ് അടുത്ത ആഴ്ച ആദ്യം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
10ന് ലാബ് തുറക്കാനാകുമെന്നാണ് ഇന്നലെ നടന്ന ജില്ലാ കളക്ടറുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പ്.
സമ്പര്‍ക്കം
1. ഇടവെട്ടി സ്വദേശി(89), 2. ഏലപ്പാറ സ്വദേശി(17), 3. ഏലപ്പാറ സ്വദേശി(12), 4. കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസുകാരി, 5. ഇടവെട്ടി സ്വദേശിനി(42), 6. വണ്ടിപ്പെരിയാര്‍ സ്വദേശി(26), 7. പീരുമേട് സ്വദേശി(46), 8. കരിങ്കുന്നം സ്വദേശിനി(71)
ഇതര സംസ്ഥാന യാത്ര
9, 10 & 11. ബാംഗ്ലൂരില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിയായ 30കാരന്, 27കാരി, 26 കാരന്, 12. ഹൈദരാബാദില്‍ നിന്നെത്തിയ കരുണാപുരം സ്വദേശിനി(11), 13. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്നാര്‍ സ്വദേശി (40), 14. തേവാരത്ത് നിന്നെത്തിയ ഖജനാപ്പാറ സ്വദേശിയായ എട്ടു വയസുകാരന്, 15 & 16. തേനിയില്‍ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശികളായ(47), (12), 17. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി(64), 18, 19, 20 & 21. തമിഴ്നാട്ടില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശികളായ 53കാരി, 30കാരന്, 63കാരി, 47കാരി, 22 & 23. ഗൂഡല്ലൂരില്‍ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനികള്‍ (22), (54). 24. തേനിയില്‍ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാര്‍ സ്വദേശി (50).
വിദേശത്ത് നിന്നെത്തിയവര്‍
25. അബുദാബിയില്‍ നിന്നെത്തിയ കരിമണ്ണൂര്‍ സ്വദേശി(35)
26. ദമാമില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശി(31).
ജില്ലയില്‍ കൊറോണ രോഗ വ്യാപനത്തിന് നേരിയ തോതില്‍ ശമനം വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന മുന്നറിയിപ്പ്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ (ചെറുതോണി) ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ഈ വാര്‍ഡും പഞ്ചായത്തും കണ്ടെയ്ന്മെന്റ് മേഖലയായി തുടരും.
കൂടാതെ, 1. നെടുങ്കണ്ടം – 12-ാം വാര്‍ഡ്
2. കരുണാപുരം – 1,2 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കണ്ടെയ്ന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 2, 3, 7, 13, 14 വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: