തിരുവനന്തപുരം: കോണ്‍ലുസേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിന്റെ വേരുകള്‍ തേടി എന്‍ഐഎ സംഘം യുഎഇയിലേക്ക്. യുഎഇയിലേക്ക് വിമാനസര്‍വീസ് പുന:സ്ഥാപിച്ച സാഹചര്യത്തില്‍ യാത്രയ്‌ക്ക് എന്‍ഐഎ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കണം എന്നാണ് എന്‍ഐഎ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ യുഎഇ സര്‍ക്കാരിന്റെ അനുമതി തേടും.
തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലെ അറ്റാഷെയുമായും കോണ്‍സല്‍ ജനറലുമായും ബന്ധപ്പെട്ട് കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഏത് തരത്തിലാണ് കേസില്‍ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണത്തിനായാണ് എന്‍ഐഎ യുഎഇയിലേക്ക് പുറപ്പെടുന്നത്.ഒപ്പം ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിക്കും. യുഎഇയില്‍ നയതന്ത്ര ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് ആരെല്ലാം, ഹവാല പണത്തിന്റെ വിതരണ ശൃംഖലയും ഇടപാടുകളും സംബന്ധിച്ച് എന്‍ഐഎ പരിശോധിക്കുമെന്നും ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളിലെ ചില വൈരുധ്യങ്ങളെ തുടര്‍ന്നാണു തീരുമാനം. തീയതി നിശ്ചയിച്ചിട്ടില്ല. പ്രതി സ്വപ്നയുടെ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തലുകണ്ടെന്നു വിവരമുണ്ട്. തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: