പാട്‌ന: കൊറോണ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് മരിച്ചു. ജൂലൈ 26നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പാട്‌നയിലെ എയിംസിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പാട്‌നയിലെ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ആകെ ബാധിതര്‍ 57,270. മരണം 322.
















