അയോധ്യ: രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്ന ആഗസ്റ്റ് 5ന് വിതരണം ചെയ്യാന്‍ ഒരുക്കുന്നത് ഒരു ലക്ഷത്തിലധികം ലഡു. ദേവ്രാഹ ഹംസ ബാബ സന്‍സ്താനിലെ മണി രാംദാസ് ചൗവ്നിയാണി ലഡു ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം അവിടെയത്തുന്ന എല്ലാവര്ക്കും നല്‍കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്കാന് ലഡു അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,11,000 ലഡുവാണ് ഒരുക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളാ യി ലഡു നിര്‍മാണത്തിലാണ് അദ്ദേഹം. അതുപോലെ ഒരു ബാഗ് തയാറാക്കിയിട്ടുണ്ട്. അതില്‍ അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും ചരിത്രമടങ്ങുന്ന മൂന്ന് പുസ്തകങ്ങളും ഒരു പെട്ടിയില്‍ ലഡ്ഡുവും മറ്റൊന്നില്‍ ഷാളും മറ്റ് സാധനങ്ങളുമാണുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: