കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് ജോലിക്കുംവ്യാപാരത്തിനുമായി കര്‍ണാടകയിലേക്ക് പോക്കുന്നവര്ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 2 ഉം 3 ഉം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് അന്തര്‍സംസ്ഥാന യാത്രയ്ക്ക് യാതൊരു നിയന്ത്രണവും പാടില്ലെന്നാണ്. പക്ഷെ അതിനു വിരുദ്ധമായി ജില്ലാ ഭരണകൂടം യാത്രാ വിലക്ക് തുടരുകയാണെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്ന് ശ്രീകാന്ത് അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ നൂറുക്കണക്കിനു ആള്ക്കാര് കര്‍ണ്ണാടകയിലെ അതിര്‍ത്തി ജില്ലകളെ ആശ്രയിച്ചാണ് കഴിയുന്നത്. ക്വാറൈന്റെന് നിര്‍ബദ്ധമാക്കുന്നത് മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ശ്രീകാന്ത് പറഞ്ഞു. യാത്രാവിലക്കുണ്ടായിട്ടും കോവിഡ് വ്യാപനം നിയന്ത്രിക്കാനോ തടയാനോ സാധിച്ചിട്ടില്ലെന്നദ്ദേഹം വിമര്‍ശിച്ചു.കര്‍ണ്ണാടകയിലേക്ക് പോകുന്നത് കൊണ്ടല്ല രോഗം കൂടുന്നതെന്നുംവിലക്ക് നീക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവും നിയമപോരാട്ടവും നടത്തുമെന്ന് ശ്രീകാന്ത് അറിയിച്ചു.അന്തര്‍ സംസ്ഥാന യാത്രാ വിലക്ക് സംബന്ധിച്ച് ജില്ലയിലെ എം.പി., എംഎല്‍എമാരുടെ മൗനം അപലപനീയമാണ്. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഈ കാര്യത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: