ന്യൂദല്‍ഹി: സിഎഎ വിരുദ്ധ കലാപമെന്ന പേരില്‍ ദല്‍ഹിയില്‍ നടന്ന ഹിന്ദു വിരുദ്ധ കലാപത്തില്‍ തന്റെ പങ്ക് തുറന്നു സമ്മതിച്ച് മുഖ്യആസൂത്രകന്‍ താഹിര്‍ ഹുസൈന്‍. കേസ് അന്വേഷിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ അധികാരവും പണവും ഉപയോഗിച്ച് ഹിന്ദുക്കളെ പാഠം പഠിപ്പിക്കുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യമെന്ന് മുന്‍ ആം ആദ്മി കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന്‍ വെളിപ്പെടുത്തി.
തന്റെ അനുയായി ഖാലിദ് സെയ്ഫിയുടെ സഹായത്തോടെ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും കോണ്‍ഗ്രസിനന്റെ മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്റേയും കൂടി ആസൂത്രണത്തിലാണ് കലാപം ഉടലെടുത്തത്. ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലാണ് കലാപം സംബന്ധിച്ച ഗൂഢാലോചന നടത്തിയത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല, കാശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി വന്നതുമെല്ലാം ആണ് കലാപം നടത്താന്‍ പ്രേരിപ്പിച്ചത്.
2020 ജനുവരി എട്ടിനാണ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്ത് ഗൂഢാലോചന നടത്തിയത്. തന്റെ മതത്തിനു വേണ്ടി ജീവന്‍ വെടിയാന്‍ തയാറാണെന്നു ഉമര്‍ ഖാലിദ് പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരായ കലാപത്തിനു എത്ര പണം വേണമെങ്കിലും ചെലവാക്കാമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഡാനിഷ് പറഞ്ഞതായി ഖാലിദ് സെയ്ഫി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ദല്‍ഹിയില്‍ ഹിന്ദുക്കള്‍ക്കെതിരേ മുസ്ലിങ്ങളെ തെരുവിലിറക്കാനുള്ള ചുമതല സെയ്ഫ് ഖാലിദിനും ഇസ്രത് ജഹാനുമായിരുന്നു. ഷഹീന്‍ ബാഗ് ആസ്ഥനമായി കലാപം തുടങ്ങാനും തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കാനും ആയിരുന്നു പദ്ധതി.
ഫെബ്രുവരി നാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തുന്ന ദിവസം വലിയ കലാപത്തിനാണ് ആസൂത്രണം നടത്തിയത്. ഇതിനായി ആയിരക്കണക്കിന് പെട്രോള്‍ ബോംബുകള്‍ സംഘം തയാറാക്കിയിരുന്നെന്നും താഹിര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഉമര്‍ ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് ആസിഡുകള്‍ വന്‍തോതില്‍ ശേഖരിച്ചതെന്നും താഹിര്‍. പോലീസിനു നല്‍കിയിരുന്ന ലൈസന്‍സുള്ള തന്റെ തോക്ക് കലാപം മുന്‍കൂട്ടി കണ്ട് ഖാലിദ് തിരിച്ചുവാങ്ങിയിരുന്നു. മുസ്ലിംവിഭാഗത്തിനു ഒരു പരുക്കും ഏല്‍ക്കരുതെന്ന് ഗൂഢാലോചനയില്‍ കൃത്യമായി അറിയിച്ചിരുന്നെന്നും താഹിര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: