തൊടുപുഴ: ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനടനക്കം ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 30 പേര്‍ക്ക് രോഗമുക്തിയുമുണ്ട്.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 859 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ മാത്രം 697 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതുവരെ ആകെ 499 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 357 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-3, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 493 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ഇതടക്കം 775 പേരുടെ ഫലം ഇനിയും വരാനുണ്ട്. ഇതുവരെ ആകെ 24,227 സ്രവ സാമ്പിള്‍ ശേഖരിച്ചു.
ഉറവിടം വ്യക്തമല്ല
1. ഏലപ്പാറ സ്വദേശി(66). ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആണ്
2. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ(58).
3. പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവര്‍(42).
4. രാജാക്കാട് സ്വദേശി(41)
സമ്പര്‍ക്കം
5. അയ്യപ്പന്‍കോവില്‍ സ്വദേശി(14), 6. കരിങ്കുന്നം സ്വദേശി(65), 7. കരിങ്കുന്നം സ്വദേശിനി(84), 8. കട്ടപ്പന സ്വദേശി(33), 9. കട്ടപ്പന സ്വദേശിനിയായ നാല് വയസുകാരി, 10. കൊക്കയാര്‍ സ്വദേശിനി(24), 11, 12 കുമളി സ്വദേശികളായ 25, 53 വയസുള്ള പുരുഷന്മാര്‍. 13. കുമളി റോസാപ്പൂക്കണ്ടം സ്വദേശി(25), 14. അയ്യപ്പന്‍കോവില്‍ സ്വദേശി(17), 15. അയ്യപ്പന്‍കോവില്‍ സ്വദേശിനി(45), 16. മൂന്നാര്‍ സ്വദേശി(80), 17. മൂന്നാര്‍ സ്വദേശിനി(33), 18. മൂന്നാര്‍ സ്വദേശി(59), 19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി(82), 20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(25), 21. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(82), 22. ചെറുതോണി സ്വദേശി (46), 23. ചെറുതോണി സ്വദേശി(16),
ഇതര സംസ്ഥാന യാത്ര
24. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കല്‍ത്തൊട്ടി കാഞ്ചിയാര്‍ സ്വദേശി(30), 25. ശ്രീനഗറില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശി(27), 26. ഗൂഡല്ലൂര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(58), 27. തെലുങ്കാനയില്‍ നിന്നെത്തിയ കരുണാപുരം സ്വദേശി(22), 28. തെലുങ്കാനയില്‍ നിന്നെത്തിയ കട്ടപ്പന സ്വദേശി(32), 29. ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി(26), 30. ഗുജറാത്തില്‍ നിന്നെത്തിയ കുടയത്തൂര്‍ സ്വദേശിനി(59), 31. തേനിയില്‍ നിന്നെത്തിയ കുമളി സ്വദേശിനി(30), 32. ഡിണ്ടിഗലില്‍ നിന്നെത്തിയ കുമളി സ്വദേശിനി(20), 33. ബാംഗ്ലൂരില്‍ നിന്നെത്തിയ കുമളി സ്വദേശി(30). 34, 35, 36. തേനിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി(38), ഉടുമ്പന്‍ചോല സ്വദേശി(25), എഴുമലക്കുടി സ്വദേശി(65), 37. തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി(45), 38, 39. തേവാരത്ത് നിന്നെത്തിയ എഴുമലക്കുടി സ്വദേശി(50), എഴുമലക്കുടി സ്വദേശി(13).
വിദേശത്ത് നിന്നെത്തിയവര്‍
40. മസ്‌കറ്റില്‍ നിന്നെത്തിയ കാഞ്ചിയാര്‍ മുരിക്കാട്ടുകുടി സ്വദേശിനി(29).
41& 42. റിയാദില്‍ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍.
പ്രസിഡന്റിനും ഭാര്യയ്‌ക്കും രോഗം
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്‌ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏലപ്പാറ പഞ്ചായത്ത് ഓഫിസില്‍ പോയവര്‍ ക്വാറന്റൈനില്‍ പോകണമെന്നും രോഗ ലക്ഷണമുളളവര്‍ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇടുക്കി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. ഇതോടെ ഡിഡിപി ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം വരും വരെ ഓഫീസ് അടച്ചിടും. പഞ്ചായത്ത് പ്രസിഡന്റിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പേരുള്ളതായി ഡിഎംഒയും അറിയിച്ചു. എല്ലാ വാര്‍ഡുകളിലും ഇയാള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോയിരുന്നു. വലിയ തോതിലുള്ള സമ്പര്‍ക്കമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: