കാബൂള്‍ : പാക്കിസ്ഥാന് ഭീകരനായ ഐഎസ് ഭീകരന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അസദുള്ള ഒറാകസായി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊടുംഭീകരന്മാരിലൊരാളാണ് അസദുള്ള.
അഫ്ഗാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന് കൊല്ലപ്പെട്ടത്. ജലാലാബാദ് നഗരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അഫ്ഗാന് സൈന്യം പ്രത്യേകം രൂപീകരിച്ച ഭീകരവിരുദ്ധ സേനയാണ് അതീവ രഹസ്യമായ ഓപ്പറേഷന് വിജയകരമായി നടപ്പാക്കിയത്.
ഐഎസിന്റെ ഖൊറാസാന്‍ മേഖലയുടെ രഹസ്യാന്വേഷണ വിഭാഗം തലവനായിട്ടാണ് അസദുള്ള ചുമതല വഹിച്ചിരുന്നത്. അഫ്ഗാനിലെ നഗരപ്രദേശങ്ങളിലെ ഭീകരാക്രമണങ്ങളുടെ നേതൃത്വം അസദുള്ളയ്ക്കായിരുന്നു. പാക്കിസ്ഥാനില്‍ സിയാ ഉര് റഹ്മാന് എന്നാണ് അസദുള്ള അറിയപ്പെട്ടിരുന്നത്. സുരക്ഷാ സൈന്യത്തിന്റ നോട്ടപ്പുള്ളി ആയിരുന്നതിനാല്‍ വളരെ കുറച്ച്് അതീവ രഹസ്യമായാണ് ഇയാള്‍ യാത്രകള്‍ നടത്തിയിരുന്നത്. അഫ്ഗാന് സുരക്ഷാ സൈന്യം കഴിഞ്ഞ മെയ് മാസം ഐഎസ് കമാന്‍ഡര്‍ സിയാ ഉള് ഹഖിയേും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: