Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സൈന്യം പ്രതിരോധം കടുപ്പിച്ചു; ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ലിപുലേക് അതിര്‍ത്തിയിലേക്ക് മാറ്റി വിന്യസിച്ച് ചൈന

ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നേപ്പാള്‍ ഭൂപടം മാറ്റിവരച്ചതില്‍ പെട്ട സുപ്രധാന സ്ഥലങ്ങളിലൊന്നാണ് ലിപുലേക്. അവിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ഉത്തരാഖണ്ഡിലെ ലിപുലേക് ചുരത്തിന്റെ ഭാഗത്താണ് ചൈനയുടെ സൈനിക നീക്കം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 02:45 pm IST
in India

ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യം പ്രതിരോധം കടുപ്പിച്ചതോടെ ലഡാക്കില്‍ നിന്നും സൈന്യത്തെ മാറ്റി ചൈന. ലാഡാക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ച് ഉത്തരാഖണ്ഡിന്റേയും നേപ്പാളിന്റെയും അതിര്‍ത്തിയായ ലിപുലേക്കിലേക്കാണ് ഇപ്പോള്‍ സൈന്യത്തെ വിന്യസിക്കുന്നത്.  

ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നേപ്പാള്‍ ഭൂപടം മാറ്റിവരച്ചതില്‍ പെട്ട സുപ്രധാന സ്ഥലങ്ങളിലൊന്നാണ് ലിപുലേക്. അവിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ഉത്തരാഖണ്ഡിലെ ലിപുലേക് ചുരത്തിന്റെ ഭാഗത്താണ് ചൈനയുടെ സൈനിക നീക്കം നടക്കുന്നത്. നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കിയതോടെ നേപ്പാള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച എല്ലാ സൈനിക ക്യാമ്പുകളും പൊളിച്ചുമാറ്റി പിന്മാറിയിരുന്നു.

മെയ് മാസത്തിലാണ് ലഡാക്കിലെ പ്രദേശങ്ങളില്‍ നിന്നും പിന്തിരിയുമെന്ന് ചൈന ആദ്യം പറഞ്ഞത്. എന്നാല്‍ ചൈന ജൂണ്‍ 15ന് ഗാല്‍വാന്‍ മലനിരകളില്‍ കയറി അതിര്‍ത്തികടക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം അത് തകര്‍ത്തു. പിന്നീട് ഇരു സൈന്യത്തിന്റേയും ഉന്നതതല ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ താരുമാനിച്ചത്. ദേശീയ സരുക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കമായിരുന്നു അതിര്‍ത്തിയില്‍ നിന്ന് ചൈനയുടെ പിന്മാറ്റത്തിന് കാരണമായത്.  

അതിനിടെ ചൈനയ്്‌ക്കെതിരെ ഇന്ത്യ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് സ്ഥിരം കേന്ദ്രങ്ങള്‍ ഒരുക്കി. അത്യാധുനിക ടെന്റുകളും ബങ്കറുകളുമാണ് ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൊടും തണുപ്പിനെ അതിജീവിക്കാനായുള്ള പ്രത്യേക കമ്പിളികള്‍ എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍്‌ദ്ദേശം നല്‍കി.  

കൊടുംതണുപ്പില്‍ സൈനികര്‍ സ്ഥിരമായിക്കഴിയുന്ന റഷ്യ, യൂറോപ്പിലെ ചില മേഖലകള്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹായവും പ്രതിരോധമന്ത്രാലയം തേടി കഴിഞ്ഞു. എല്ലാ രാജ്യത്തേയും പ്രതിരോധ അറ്റാഷേകളോടാണ് മികച്ച കമ്പിളി ജാക്കറ്റുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും, ടെന്റ് നിര്‍മ്മാണ സാമഗ്രികളും കണ്ടെത്താനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.  

കൊടും തണുപ്പില്‍ സൈനികര്‍ ദീര്‍ഘകാലം കഴിയുന്ന റഷ്യയിലാണ് മികച്ച വസ്ത്രങ്ങളുണ്ടാവുക എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  

അതേസമയം ലോകത്തിന്റെ വിവിധ മേഖലകളില്‍ സേവനത്തിന് നിയോഗിക്കുന്ന സഖ്യസേനാ വ്യൂഹത്തിനായി അമേരിക്ക നിര്‍മിക്കുന്ന വസ്ത്രങ്ങളും അതീവഗുണമേന്മയുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: armychinaനേപ്പാള്‍ലഡാക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.