തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മ്രന്തി കെ.ടി. ജലീല്‍ അടുത്ത കുരുക്കില്‍. ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും എല്ലാം ലംഘിച്ച് സര്‍ക്കാര്‍ ഓഫീസ് വഴി ജലീല്‍ ഖുറാന് വിതരണം ചെയ്തു. മന്ത്രിക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ് (സി-ആപ്ട് ) ആസ്ഥാനത്ത് നിന്ന് വിദേശ സഹായത്തോടെ വിതരണം ചെയ്തത് 32 കെട്ടുകളിലായി രണ്ടായിരത്തോളം ഖുറാന്. യുഎഇ കോണ്‍സുലേറ്റ് വഴി വിതരണം ചെയ്ത 1000 കിറ്റിനൊപ്പം ഖുറാനും നല്‍കിയെന്നാണ് സി-ആപ്ട് ഉദ്യോഗസ്ഥരുടെ മൊഴി. ഖുറാന് വിശുദ്ധ ഗ്രന്ഥമാണ്. അതിന് രാജ്യത്ത് വിലക്കും ഇല്ല. എന്നാല്‍ ഇത്രയധികം ഖുറാന് വിദേശ സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനം വഴി വിതരണം ചെയ്തതിലാണ് വലിയ ദുരൂഹത. വിദേശ ഫണ്ട് സ്വീകരിച്ച് ചില രാജ്യ വിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും സി-ആപ്ടില്‍ അച്ചടിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
നയതന്ത്ര ചാനല്‍ വഴി വന്ന ചില കെട്ടുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ സി-ആപ്ട് ആസ്ഥാനത്തേക്ക് എത്തിച്ചിരുന്നുവെന്നതിന് കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 32 കെട്ട് ഖുറാനുകള്‍ ഇവിടെ എത്തിയിരുന്നെന്ന് കണ്ടെത്തിയത്. ഓരോ കെട്ടിലും 62 ഖുറാന് വീതം ഉണ്ടായിരുന്നു. ഖുറാനുകള്‍ യുഎഇയില്‍ പ്രിന്റ് ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.
കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ഇവിടേക്ക് പായ്ക്കറ്റുകള്‍ വന്നിരുന്നതായും കോണ്‍സുലേറ്റിലെ കാറുകള്‍ സ്ഥിരമായി ഈ ഓഫീസില്‍ എത്തിയിരുന്നതായും വെളിവായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നു. നയതന്ത്രബാഗേജ് വഴി രാജ്യവിരുദ്ധ പുസ്തകങ്ങളും ലഘുലേഖകളും എത്തിയിരുന്നതായി അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സന്ദീപും എന്‍ഐഎയ്ക്കും കസ്റ്റംസിനും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ എത്തിയ ബാഗേജുകളില്‍ ഖുറാന് പോലെ അറബിയിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നതായി കസ്റ്റംസിനോട് സി-ആപ്ടിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴി എത്തിച്ച ഖുറാനുകള്‍ വിതരണം ചെയ്തതായി മന്ത്രി ജലീലും സമ്മതിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് 5,02,500 രൂപയ്ക്ക് 1000 ഭക്ഷ്യകിറ്റുകള്‍ യുഎഇ പതാക പതിച്ച കവറുകളില്‍ നല്‍കിയത് രാജ്യവിരുദ്ധമെന്ന് തെളിഞ്ഞതിന് പിന്നാലെ രക്ഷപ്പെടാനായി മതം മറയാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം സമ്മതിച്ചത്. പാവപ്പെട്ടവര്‍ക്ക് സക്കാത്തായി ഭക്ഷണക്കിറ്റുകളും മുസ്ലിം പള്ളികളിലേക്കുള്ള വിശുദ്ധ ഖുറാന്റെ കോപ്പികളും വിതരണം ചെയ്യാന്‍ സ്ഥലങ്ങളുണ്ടോ എന്നായിരുന്നു യുഎഇ കോണ്‍സുലേറ്റ് ജനറല്‍ 2020 മെയ് 27ന് തനിക്ക് സന്ദേശമയച്ച് ചോദിച്ചതെന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. വിശുദ്ധ ഖുറാന്റെ കോപ്പികള്‍ കൊവിഡ് കാലം കഴിഞ്ഞ് പള്ളികള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ അവിടങ്ങളിലേക്ക് നല്കാന് എടപ്പാള്‍ പന്താവൂര്‍ അല്‍ ഇര്‍ഷാദ്, ആലത്തിയൂര്‍ ദാറുല്‍ ഖുര്‍ആന്‍ അക്കാദമി എന്നിവരെ ഏല്പിച്ചെന്നും അത് അവിടെത്തന്നെ ഉണ്ട് എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സി-ആപ്ട് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് കീഴിലുള്ള സി- ആപ്ടിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. ആഗസ്റ്റ് 3ന് കസ്റ്റസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ബാഗേജുകള്‍ വന്നിരുന്നെന്ന് കസ്റ്റംസിന് തെളിവു ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി-ആപ്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെ യുഎഇ കോണ്‍സുലേറ്റ് വഴി 32 ബണ്ടിലുകളിലായി രണ്ടായിരത്തോളം ഖുറാന് എത്തിയെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: