പാരീസ്: സ്വിറ്റ്സര്‍ലന്‍ഡ് അധികൃതര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രമിനില്‍ കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.
ഫിഫ പ്രസിഡന്റ് എന്ന നിലയില്‍ അന്വേഷണ സംഘത്തിനെ സഹായിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്. അനേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ഇന്‍ഫാന്റിനോയും സ്വിസ് അറ്റോര്‍ണി ജനറല്‍ മൈക്കല്‍ ലോബറും തമ്മില്‍ ചില ദൂരൂഹ ഇടപാടുകള്‍ നടത്തിയതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വിസ് അധികൃതര്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
അഴിമതിക്കാരെ സഹായിച്ചോ, പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: