ന്യൂദല്‍ഹി: മുത്തലാഖ് എന്ന അനീതിയില്‍ നിന്നും മുസ്ലിം വനിതകളെ സ്വതന്ത്രരാക്കിയ ദിനമാണ് ഓഗസ്റ്റ് ഒന്നെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്തിന്റെ ചരിത്രത്തില്‍ മുസ്ലിം വനിതാ അവകാശ ദിനമായി ആചരിക്കണെന്നും അദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം വനിത അവകാശ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഇസ്ലാം മത വിശ്വാസികളായ വനിതകളുമായി വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര നിയമമന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയ ചൂഷണത്തിനല്ല, രാഷ്ട്രീയ ശാക്തീകരണത്തിനാണു ഭരണകൂടം പ്രതിജ്ഞാബദ്ധമായിരിക്കുന്നതെന്ന് നഖ്വി പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ മുത്തലാഖ് കേസുകളില്‍ 82 ശതമാനം കുറവുണ്ടായി. ലിംഗസമത്വം ഉറപ്പാക്കുന്നതിന് പുറമേ മുത്തലാഖ് പോലെയുള്ള ഒരു സാമൂഹിക തിന്മയ്ക്കെതിരെ നിയമം കൊണ്ടുവന്നതിലൂടെ രാജ്യത്തെ മുസ്ലിം വനിതകള്‍ക്ക് ഭരണഘടനാപരവും, ജനാധിപത്യപരവുമായ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയെന്നും അദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം വനിതകള്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉറപ്പുനല്‍കി. രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്ലിം വനിതകളുടെ വിജയമായ മുത്തലാഖ് നിയമം ‘സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്നതിന്റെ ഉദാഹരണമാണെന്ന് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50,000ത്തോളം മുസ്ലിം വനിതകളുമായി കേന്ദ്രമന്ത്രിമാര്‍ ആശയവിനിമയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: